മധ്യപ്രദേശിലെ സത്പുര ഭവനില്‍ വന്‍ തീപിടുത്തം... മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണവിധേയമായിട്ടുണ്ടെന്ന് ഭോപ്പാല്‍ ജില്ലാ കളക്ടര്‍ ,തീ പിടുത്തത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

മധ്യപ്രദേശിലെ സത്പുര ഭവനില്‍ വന്‍ തീപിടുത്തം. വിവിധ സര്‍ക്കാര്‍ ഓഫീസുകളുള്ള സത്പുര ഭവനിലാണ് തീപിടുത്തം ഉണ്ടായത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണവിധേയമായിട്ടുണ്ടെന്ന് ഭോപ്പാല്‍ ജില്ലാ കളക്ടര്‍ ആശിഷ് സിങ് .
സിഐഎസ്എഫും സൈന്യവും തീ അണയ്ക്കാന്‍ സഹായിച്ചുവെന്നും കളക്ടര്‍ വ്യക്തമാക്കി. തീ പിടുത്തത്തില്‍ ഉന്നതതല അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. മധ്യപ്രദേശില്‍ ഭരണമാറ്റത്തിന്റെ സൂചന എന്നും കത്തുന്നത് അഴിമതിയുടെ ഫയലുകള്‍ ആണെന്നുമാണ് കോണ്‍ഗ്രസിന്റെ ആരോപണം.
"
https://www.facebook.com/Malayalivartha
























