തമിഴ്‌നാട്ടില്‍ മന്ത്രിയുടെ വീട്ടില്‍ ഇഡി റെയിഡ്...മന്ത്രി വി സെന്തില്‍ ബാലാജിയുടെ ഔദ്യോഗിക വസതിയിലാണ് പരിശോധന നടന്നത്, കരൂറിലെ ബാലാജിയുടെ സഹോദരന്റെ വീട്ടിലും റെയ്ഡ്

തമിഴ്‌നാട്ടില്‍ മന്ത്രിയുടെ വീട്ടില്‍ ഇഡി റെയിഡ്. മന്ത്രി വി സെന്തില്‍ ബാലാജിയുടെ ഔദ്യോഗിക വസതിയിലാണ് പരിശോധന നടന്നത്. കരൂറിലെ ബാലാജിയുടെ സഹോദരന്റെ വീട്ടിലും റെയ്ഡ് . കഴിഞ്ഞ മാസം വൈദ്യുതി എക്‌സൈസ് മന്ത്രി വി. സെന്തില്‍ ബാലാജിയുമായി ബന്ധപ്പെട്ടയിടങ്ങളില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന നടന്നിരുന്നു.
ചെന്നൈ, കോയമ്പത്തൂര്‍, കരൂര്‍ എന്നിവിടങ്ങളിലായി നാല്‍പ്പതിലധികം സ്ഥലങ്ങളില്‍ പുലര്‍ച്ചെ 6.30 മുതലായിരുന്നു പരിശോധന. കരൂര്‍ രാമകൃഷ്ണപുരത്ത് സെന്തില്‍ ബാലാജിയുടെ സഹോദരന്‍ വി.അശോകിന്റെ വീട്ടിലാണ് പരിശോധന നടന്നിരുന്നു.ഇതുകൂടാതെ മന്ത്രിയുടെ സുഹൃത്തുക്കളുടെ വീട്ടിലും അഴിമതിപ്പണ ഇടപാട് നടന്നുവെന്ന് ആരോപണമുള്ള കോണ്‍ട്രാക്ടര്‍മാരുടെ വീടുകളിലും ഐടി പരിശോധന തുടരുന്നുണ്ട്.
തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ മദ്യവിതരണ ശാലകളായ ടാസ്മാക് ഔട്ട്‌ലെറ്റുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ബാര്‍ അനുവദിച്ചതില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ച് അണ്ണാ ഡിഎംകെയും ബിജെപിയും ഗവര്‍ണര്‍ ആര്‍.എന്‍.രവിക്ക് പരാതി നല്‍കിയിരുന്നു.
കരൂരില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി പ്രതിഷേധിച്ചത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കുകയും ചെയ്തു. പിന്നാലെ കാര്‍ ആക്രമിച്ചുവെന്നാരോപിച്ച് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കരൂര്‍ സിറ്റി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
https://www.facebook.com/Malayalivartha
























