ഈ മാസം അമേരിക്ക സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രത്യേക അത്താഴ വിരുന്നൊരുക്കാനൊരുങ്ങി പ്രസിഡന്റ് ജോ ബൈഡന്‍

ഈ മാസം അമേരിക്ക സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രത്യേക അത്താഴ വിരുന്നൊരുക്കാനൊരുങ്ങി പ്രസിഡന്റ് ജോ ബൈഡന്‍
ജൂണ്‍ 21ന് മോദിക്ക് സ്‌പെഷ്യല്‍ വിരുന്ന് നല്‍കാനാണ് ബൈഡന്‍ ലക്ഷ്യമിടുന്നതെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ .
അന്ന് മോദിയും ബൈഡനും ഒന്നിച്ചിരുന്ന് കുശലം പറഞ്ഞ് ഭക്ഷണം കഴിക്കും.സ്‌പെഷ്യല്‍ ഡിന്നറിന്റെ വേദി എവിടെയാണെന്ന് തീരുമാനിച്ചിട്ടില്ല. അതിനു ശേഷമാകും വൈറ്റ്ഹൗസില്‍ മോദിക്ക് പ്രത്യേക അത്താഴവിരുന്ന് സംഘടിപ്പിക്കുക.
കഴിഞ്ഞ മാസമാണ് പ്രസിഡന്റ് ജോ ബൈഡനും ഭാര്യ ജില്‍ ബൈഡനും മോദിയെ യു.എസ് സന്ദര്‍ശനത്തിന് ക്ഷണിച്ചത്. മോദിയുടെ വരവ് ഗംഭീര പരിപാടിയാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് യു.എസ്. ജൂണ്‍ 19 മുതല്‍ 21വരെ ബൈഡന്‍ കാലിഫോര്‍ണിയ സന്ദര്‍ശിക്കുന്നുണ്ട്. ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനത്ത് നടക്കുന്ന അന്താരാഷ്ട്ര യോഗ ദിന പരിപാടിയില്‍ പങ്കെടുത്ത് ജൂണ്‍ 21നാണ് മോദി ന്യൂയോര്‍ക്കില്‍ നിന്ന് വാഷിങ്ടണ്‍ ഡി.സിയിലെത്തുന്നത്.
" fr
https://www.facebook.com/Malayalivartha
























