Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

ഇസ്രായേലിലേക്ക് തൊടുത്ത് ഇറാൻ മിസൈൽ...ഭയന്ന് വിറച്ച് അമേരിക്കയും ലോകം യുദ്ധമുനമ്പിലേയ്ക്ക്ടെല്‍ അവീവിലേക്ക്‌ 400 സെക്കന്റ് സോഭാവികുനത് വമ്പൻ ഭീഷണിയിൽ..!ഹൈപ്പർസോണിക് കരുത്തിൽ ഇറാൻ മുന്നേറുന്നു

13 JUNE 2023 04:05 PM IST
മലയാളി വാര്‍ത്ത

ഹൈപ്പർസോണിക് കരുത്തിൽ ഇറാൻ മുന്നേറുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത് .ഇതോടെ ഇറാനുമായി പ്രശനമുള്ള ഇസ്രയേലിനും യു എസ്സിനും നെഞ്ചിടിപ്പ് ഏറുകയാണ് . ജേതാവ് എന്നർത്ഥമുള്ള ഫത്താ എന്നു പേരിട്ടിരിക്കുന്ന തങ്ങളുടെ ആദ്യ ഹൈപ്പർസോണിക് മിസൈലൈന് ഏത് ശത്രു മിസൈൽ സംവിധാനങ്ങളെയും തുളച്ചുകയറി ആക്രമിക്കാനുള്ള കരുത്തുണ്ടെന്ന് ഇറാൻ അവകാശപ്പെടുന്നു..ശബ്ദവേഗത്തിന്‌റെ 15 മടങ്ങ് വേഗത്തിൽ സഞ്ചരിക്കുന്ന ഹൈപ്പർസോണിക് കരുത്താണ് ഇറാൻ ഇന്ന് സ്വന്തമാക്കിയിരിക്കുന്നത് .

 

 

 

ഇറാനിയൻ റവല്യൂഷനറി ഗാർഡ്‌സിന്‌റെ എയ്‌റോസ്‌പേസ് ഫോഴ്‌സ് സ്‌പെഷലിസ്റ്റുകളാണ് ഫത്താ വികസിപ്പിച്ചിരിക്കുന്നത്. ഇറാനിയൻ പ്രസിഡന്‌റ് ഇബ്രാഹിം റെയ്‌സി, റവല്യൂഷനറി ഗാർഡ്‌സിന്‌റെ മറ്റു മുതിർന്ന കമാൻഡർമാർ എന്നിവരുടെ സാന്നിധ്യത്തിലാണ് ഫത്താ അവതരിപ്പിച്ചത്. 'ടെല്‍ അവീവിലേക്ക്‌ 400 സെക്കന്റ്...' എന്നാണ് ഹൈപ്പര്‍ സോണിക് മിസൈല്‍ അനാച്ഛാദന ചടങ്ങിന് പിന്നാലെ മിസൈലിന്റെ ചിത്രം പ്രദര്‍ശിപ്പിച്ചുകൊണ്ട് ടെഹ്റാനിലെ തെരുവുകളിലൊന്നില്‍ ഉയര്‍ന്ന പരസ്യബോര്‍ഡിൽ എഴുതിയിരിക്കുന്നത്

 

 

 

ഹൈപ്പര്‍ സോണിക് മിസൈലിന്റെ ചിത്രത്തിനൊപ്പം പേര്‍ഷ്യന്‍, ഹീബ്രു ഭാഷകളിലുള്ള ഈ പരസ്യബോര്‍ഡ് ഇസ്രയേലിനെ ഭയപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളത് തന്നെയായിരുന്നു. ഇറാഖുമായി അതിര്‍ത്തി പങ്കിടുന്ന ഇറാനിലെ കെര്‍മാന്‍ഷാ (Kermanshah) പ്രവിശ്യയും ഇസ്രയേലിലെ ഏറ്റവും വലിയ നഗരമായ ടെല്‍ അവീവും തമ്മിലുള്ള ദൂരം ഏകദേശം 1000 കിലോ മീറ്ററാണ്. ടെല്‍ അവീവ് ആക്രമിക്കാന്‍ ഏഴ് മിനിറ്റും 20 സെക്കന്റും മതിയെന്ന ഇറാന്റെ ഭീഷണി 'ഫത്താ' ('കോണ്‍ക്വററര്‍') മിസൈലിന്റെ വേഗത്തിലുള്ള ആത്മവിശ്വാസം കൂടിയായിരുന്നു. മിസൈലിന് 1,400 കിലോ മീറ്റര്‍ (870 മൈല്‍) ദൂരപരിധിയും ശബ്ദത്തിന്റെ 15 മടങ്ങ് വേഗത്തില്‍ സഞ്ചരിക്കാന്‍ ശേഷിയുണ്ടെന്നാണ് ഇറാന്റെ അവകാശവാദം. ഏതൊരു വ്യോമപ്രതിരോധ സംവിധാനത്തെയും മറികടക്കാനും ഇസ്രയേലിലെ ഏത് പ്രദേശത്തെയും ആക്രമിക്കാനും 'ഫത്താ' മിസൈലിന് ശേഷിയുണ്ടെന്നും ഇറാന്‍ ഉറപ്പിച്ചു പറയുന്നു. അതുകൊണ്ട് തന്നെ ഈ വജ്രായുധത്തിന്റെ അനാച്ഛാദന ചടങ്ങ് പോലും ഇസ്രയേലിന്റെ സമാധാനം കെടുത്തിയിരിക്കുകയാണ്

 

 

 

ഇറാന്‌റെ പരമോന്നത നേതാവായ ആയത്തുല്ല അലി ഖമനെയ് ആണ് മിസൈലിനു പേരു നൽകിയത് . ജേതാവ് എന്നതാണ് ഫത്താ എന്ന പേരിനർഥം. അര്‍ധ സൈനിക വിഭാഗത്തിന്റെ വ്യോമയാന പദ്ധതി മേധാവി ജനറല്‍ അമിര്‍ അലി ഹാജിസാദേ(Amir Ali Hajizadeh)യാണ് മിസൈലിന്റെ മോഡല്‍ അവതരിപ്പിച്ചത്. രാജ്യം കൂടുതല്‍ പ്രതിരോധശക്തി ആര്‍ജിച്ചതായാണ് മിസൈല്‍ പ്രദര്‍ശനത്തിനു ശേഷം ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി പ്രതികരിച്ചത്. മേഖലയിലെ രാഷ്ട്രങ്ങള്‍ക്കിടയില്‍ സുരക്ഷയും സമാധാനവും കൊണ്ടുവരാന്‍ ഈ ശക്തി അനിവാര്യമാണെന്നാണ് അദ്ദേഹം പ്രസ്താവിച്ചത്.

 

 

 

 

ശബ്ദവേഗത്തിന്‌റെ 15 മടങ്ങുവേഗം കൈവരിക്കാനും ഇതിനു കഴിയുമെന്ന് കരുതപ്പെടുന്നു. പൊതുവെ ഹൈപ്പർസോണിക് മിസൈലുകളെ തടയാനോ ചെറുക്കാനോ പാടാണ്. ഇതിനു പുറമേ ഫത്തായിൽ അധികമായുള്ള രഹസ്യചലന സംവിധാനങ്ങൾ മിസൈലിനെ കൂടുതൽ അപകടകാരിയാക്കുന്നു. പരമ്പരാഗത ബാലിസ്റ്റിക് മിസൈലുകളില്‍നിന്ന് വ്യത്യസ്തമായി ഹെപ്പര്‍ സോണിക് മിസൈലുകള്‍ക്ക് അന്തരീക്ഷത്തിലൂടെ താഴ്ന്നുപറന്ന് ലക്ഷ്യത്തിലെത്താന്‍ സാധിക്കും. ഇതുവഴി കൂടുതല്‍ വേഗത്തില്‍ ലക്ഷ്യത്തെ ഭേദിക്കാനും ഈ മിസൈലുകള്‍ക്ക് കഴിയും. ഇതുമൂലം റഡാര്‍ സംവിധാനങ്ങള്‍ക്ക് ഇവയെ കണ്ടെത്തുന്നതും പ്രയാസമാണ്. പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് നശിപ്പിക്കുകയും പ്രയാസം. ഹൈപ്പര്‍ സോണിക് മിസൈലുകള്‍ വിക്ഷേപിച്ച ശേഷവും നിയന്ത്രിച്ച് ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ കഴിയും. സ്വാഭാവികമായും ഏതൊരു രാജ്യത്തിനും പ്രതിരോധരംഗത്ത് വലിയ മേല്‍ക്കൈയാണ് ഹൈപ്പര്‍സോണിക് മിസൈലുകള്‍ നല്‍കുക.

 

 

 

ലോകത്തെ പല പ്രമുഖ എയർ ഡിഫൻസ് സംവിധാനങ്ങളെയും ചെറുക്കാൻ ഫത്തായ്ക്കു കഴിയും. ഇസ്രയേലിന്‌റെ അയൺ ഡോം പോലുള്ള സംവിധാനങ്ങളെയും ഫത്താ നിഷ്പ്രഭമാക്കുമെന്ന് ഇറാൻ അവകാശപ്പെടുന്നു. ചെറിയപരിധിയുള്ള റോക്കറ്റുകളെ തകർക്കുന്നതിന് വേണ്ടി റാഫേൽ അഡ്വാൻ‍സ്ഡ് ഡിഫൻസ് സിസ്റ്റം ലിമിറ്റഡ് രൂപകല്പന നൽകിയ സംവിധാനമാണ് അയേൺ ഡോം. ഹീബ്രു ( כיפת ברזל‎) ഭാഷയില്‍ നിന്നാണ് ഈ പേര് കിട്ടിയത്. എഴുപത് കിലോമീറ്റർ വരെ പരിധിയുള്ള റോക്കറ്റുകളെ ഇതിന് തകർക്കാനാകും. ധാരാളം ഭീഷണികളെ ഒരുമിച്ച് നേരിടാൻ കഴിയുന്ന ഈ സംവിധാനം പ്രതികൂല കാലാവസ്ഥയിലും പ്രവർത്തനക്ഷമമാണ്.പക്ഷെ ഈ സംവിധാനത്തെ നിഷ്പ്രഭമാക്കുന്നതാണ് ഇറാന്റെ ഫത്താ എന്ന് പറയപ്പെടുന്നു

 

 

 

ആർട്ടിഫിഷ്യൽ ഇന്‌റലിജൻസ് ശേഷിയും ഇറാന്റെ മിസൈലിനുണ്ടെന്ന് റവല്യൂഷനറി ഗാർഡ്‌സ് പറയുന്നു. മധ്യപൂർവദേശ മേഖലയിൽ ഹൈപ്പർസോണിക് മിസൈൽ അവതരിപ്പിക്കുന്ന ആദ്യരാജ്യമായി ഇതോടെ ഇറാൻ മാറിയിരിക്കുകയാണ്. രണ്ടു സ്റ്റേജുകളുള്ള മിസൈൽ ഖര ഇന്ധനത്തിലാണ് പ്രവർത്തിക്കുന്നത്. റഷ്യ, ചൈന, യുഎസ് എന്നിവയാണ് ഹൈപ്പർസോണിക് മിസൈൽ സ്വന്തമായുള്ള മറ്റു രാജ്യങ്ങൾ.

 

 

ചൈനയുടെ മധ്യസ്ഥതയില്‍ സൗദി അറേബ്യയുമായുള്ള ദീര്‍ഘകാല ശത്രുത പറഞ്ഞു തീര്‍ത്തതിന് പിന്നാലെയാണ് ഇറാന്റെ പുതിയ പ്രഖ്യാപനമെന്നത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതാണ്. അമേരിക്കന്‍ നേതൃത്വത്തിലുള്ള പാശ്ചാത്യരാഷ്ട്രങ്ങളുടെ ഉപരോധം നിലനില്‍ക്കുന്നതിനിടയിലും വലിയ തോതിലുള്ള പ്രതിരോധ ഗവേഷണങ്ങള്‍ രാജ്യത്ത് നടക്കുന്നു എന്നത് അവരെ തീര്‍ച്ചയായും അസ്വസ്ഥപ്പെടുത്തിയേക്കാം. ഒപ്പം അമേരിക്കന്‍ വിരുദ്ധചേരിയിലുള്ള ഇറാനും റഷ്യയും കൂടുതല്‍ അടുക്കുന്നതും അവര്‍ക്ക് തലവേദന സൃഷ്ടിച്ചേക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (3 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (4 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (4 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (4 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (4 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (4 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (4 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (4 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (4 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (5 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (5 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (6 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (6 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (6 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (7 hours ago)

Malayali Vartha Recommends