Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

നൈൽ നദിയിൽ ഗ്രാൻഡ് എത്യോപ്യൻ റെനൈസെൻസ് അണക്കെട്ട് പണിയുന്നു...ഈജിപ്തിന് എട്ടിന്റെ പണി കാരണം ഇത്..!

13 JUNE 2023 04:36 PM IST
മലയാളി വാര്‍ത്ത

'നൈൽ എന്നാൽ ഈജിപ്താണ്, ഈജിപ്ത് എന്നാൽ നൈലും' ...ഈജിപ്തിനേക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം സ്വാഭാവികമായും നൈൽ കടന്നുവരുന്നു. അത്രത്തോളം ഇഴപിരിയാത്ത ബന്ധമാണ് നൈലും ഈജിപ്തും തമ്മിൽ. ഈജിപ്തിൽ മാത്രമല്ല, ആഫ്രിക്കൻ വൻകരയിലെ 11 രാജ്യങ്ങളിലായി 28 കോടി ജനങ്ങളാണ് നൈലിന്റെ തീരത്ത് താമസിക്കുന്നത്. നൈൽ അവർക്ക് വെറുമൊരു നദിയല്ല, ജീവിതം തന്നെയാണ്. പുരാതന ഈജിപ്തുകാർ 'ദൈവത്തിന്റെ സമ്മാനം' എന്നാണ് നൈലിനെ വിളിച്ചത്. ഈജിപ്തിന്റെ സാമൂഹികവും സാംസ്‌കാരികവും രാഷ്ട്രീയവുമായ അടിത്തറ തന്നെ നൈലാണ്. എന്നാൽ ഇനി ഇത് പഴംകഥയാകാൻ പോകുന്നു ..കാരണം നൈലിൽ ഒരു വമ്പൻ അണക്കെട്ട് വരാൻ നോക്കുന്നു ..എത്യോപ്യയുടെ രൂക്ഷമായ ഊർജക്ഷാമം പരിഹരിക്കുന്നതിനും അയൽരാജ്യങ്ങളിലേക്ക് വൈദ്യുതി കയറ്റുമതി ചെയ്യുന്നതിനുമുള്ള വൈദ്യുതി ഉൽപ്പാദനമാണ് അണക്കെട്ടിന്റെ പ്രാഥമിക ലക്ഷ്യം. 5.15 ജിഗാവാട്ട് സ്ഥാപിത ശേഷിയുള്ള ഈ അണക്കെട്ട് പൂർത്തിയാകുമ്പോൾ ആഫ്രിക്കയിലെ ഏറ്റവും വലിയ ജലവൈദ്യുത നിലയവും ലോകത്തിലെ ഏറ്റവും വലിയ 20 ജലവൈദ്യുത നിലയങ്ങളിൽ ഒന്നായിരിക്കും ഇത്

 

 

 

ഇപ്പോൾ ഈജിപ്തിന് ആവശ്യമായ ശുദ്ധജലത്തിന്റെ 98 ശതമാനവും നൈലിന്റെ സംഭാവനയാണ്. രാജ്യത്തെ ഇരുപത് കോടി ജനങ്ങൾ കുടിക്കാനും കാർഷിക-വ്യാവസായിക അവശ്യങ്ങൾക്കും ഉപയോഗിക്കുന്നതും ഇതേ ജലം തന്നെ. ഏകദേശം 95 ശതമാനം ഈജിപ്തുകാരും താമസിക്കുന്നത് നൈലിന്റെ തീരത്ത് തന്നെയാണ്. നൈൽ ഇല്ലെങ്കിൽ ഈജിപ്ത് ഇല്ല എന്ന് തന്നെ പറയാം. നദിക്ക് ഉണ്ടാകുന്ന ഏതൊരു വെല്ലുവിളിയും ഈജിപ്തിന് എതിരായ വെല്ലുവിളി തന്നെയാണ്. പതിറ്റാണ്ടുകളായി അത്തരത്തിലുള്ള ഒരു വെല്ലുവിളിയും ഈജിപ്ത് നേരിട്ടിരുന്നില്ല. എന്നാലിന്ന് അതിന് വലിയ മാറ്റം വന്നിരിക്കുകയാണ്. ഇത്രയും കാലം ഉപയോഗിക്കാതിരുന്ന നൈലിലെ ജലം എത്യോപ്യ വിനിയോഗിക്കാൻ തീരുമാനിച്ചതോടെയാണ് ഈജിപ്ത് വിഷമസന്ധിയിലായിരിക്കുന്നത്.

 

 

 

നൈലിന്റെ പ്രധാന പോഷകനദിയായ നീല നൈലില്‍ എത്യോപ്യ പണിയുന്ന അണക്കെട്ടാണ് ഈജിപ്തിന്റെ നെഞ്ചിടിപ്പ് കൂട്ടുന്നത്. അക്ഷരാര്‍ത്ഥത്തില്‍ ഒരു വമ്പന്‍ അണക്കെട്ട്. 145 മീറ്റര്‍ ഉയരവും 1780 മീറ്റര്‍ നീളവുമുള്ള അതിന്റെ റിസര്‍വോയറിന് മാത്രം ഏകദേശം ലണ്ടന്‍ നഗരത്തിന്റെ വലിപ്പമുണ്ട്. ഗ്രാന്റ് എത്യോപ്യന്‍ റെനൈസെന്‍സ് ഡാം (Grand Ethiopian Renaissance Dam) എന്ന് പേരിട്ടിരിക്കുന്ന ഈ വമ്പന്‍ ജലവൈദ്യുത പദ്ധതി എല്ലാക്കാലത്തും എത്യോപ്യയുടെ സ്വപ്‌നമായിരുന്നു. ഈജിപ്തിന്റേയും സുഡാന്റേയും ശക്തമായ എതിര്‍പ്പ് മറികടന്നുകൊണ്ടാണ് തികച്ചും ഏകപക്ഷീയമായി എത്യോപ്യ നീല നൈലില്‍ ഈ വമ്പന്‍ അണക്കെട്ട് പണിതുയര്‍ത്തുന്നത്.

 

 

 

2011-ല്‍ പണിയാരംഭിച്ച അണക്കെട്ടിന്റെ 90 ശതമാനവും പൂര്‍ത്തിയായിക്കഴിഞ്ഞു. അണക്കെട്ടില്‍ വെള്ളം നിറയ്ക്കുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. അടുത്ത മഴക്കാലത്ത് അണക്കെട്ടിന്റെ കൂറ്റന്‍ റിസര്‍വോയറിന്റെ നാലാം ഘട്ടമായി വെള്ളം നിറയ്ക്കുമെന്നാണ് എത്യോപ്യ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ 20 വര്‍ഷംകൊണ്ട് വെള്ളം നിറയ്ക്കണം എന്നാണ് ഈജിപ്ത് അവശ്യപ്പെടുന്നത്. എത്യോപ്യയാകട്ടെ ഇത് പൂര്‍ണമായും തള്ളിക്കളയുകയാണ്. ഏഴ് വര്‍ഷം കൊണ്ട് റിസര്‍വോയറില്‍ വെള്ളം നിറയ്ക്കാനാണ് എത്യോപ്യയുടെ പദ്ധതി. പിന്നാലെ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ആദ്യഘട്ട വൈദ്യുതി ഉത്പാദനവും അവര്‍ ആരംഭിച്ചു.

 

 

 

എത്യോപ്യയെ സംബന്ധിച്ച് അത്യാവശ്യമാണ് ഈ ജലവൈദ്യുത പദ്ധതി. അതുവഴി ദാരിദ്ര്യത്തിലാണ്ടുപോയ വലിയൊരു വിഭാഗം ജനങ്ങളെ സാമ്പത്തിക സുരക്ഷിതത്വത്തില്‍ എത്തിക്കാമെന്ന് അവര്‍ കണക്കുകൂട്ടുന്നു. അണക്കെട്ടിലെ വൈദ്യുതി ഉത്പാദനം പൂര്‍ണശേഷിയിലെത്തിയാല്‍ അത് എത്യോപ്യയുടെ വ്യവസായവല്‍ക്കരണത്തെ ഉത്തേജിപ്പിക്കുകയും ദശലക്ഷക്കണക്കിന് പൗരന്മാരുടെ ജീവിതനിലവാരത്തില്‍ വിപ്ലവം സൃഷ്ടിക്കുകയും ചെയ്യും. അയല്‍രാജ്യങ്ങള്‍ക്ക് വൈദ്യുതി കയറ്റുമതി ചെയ്ത് മോശമല്ലാത്ത വരുമാനം നേടിയെടുക്കാനും അവര്‍ക്ക് സാധിക്കും. എന്നാല്‍, അണക്കെട്ട് ഈജിപ്തിന് വലിയ വെല്ലുവിളിയാണ്. നൈല്‍ നദിയിലെ വെള്ളം വലിയ തോതില്‍ കുറയും എന്ന ആശങ്കയാണ് അവര്‍ക്ക്. പദ്ധതിയെക്കുറിച്ചുള്ള ഈജിപ്റ്റിന്റെ ആശങ്ക, പലപ്പോഴും സൈനികമായി നേരിടും എന്ന ഭീഷണിയില്‍ വരെ എത്തിനില്‍ക്കുകയാണ്. എന്തായാലും ആഫ്രിക്കന്‍ വന്‍കരയിലെ വലിയ രാഷ്ട്രീയ പ്രതിസന്ധിയാകും ഗ്രാന്റ് എത്യോപ്യന്‍ റെനൈസെന്‍സ് ഡാം എന്നതില്‍ തര്‍ക്കമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (3 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (4 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (4 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (4 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (4 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (4 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (4 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (4 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (4 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (5 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (5 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (6 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (6 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (6 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (7 hours ago)

Malayali Vartha Recommends