എന്ത് ആരോപണം ഉയര്‍ത്തിയാലും നിഷേധിക്കുന്നു എന്ന സ്ഥിരം ശൈലിയില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുകയാണ്... മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയതു കൊണ്ട് സത്യം മറച്ചു വയ്ക്കാനാകില്ലെന്ന് സീതാറാം യച്ചൂരി

എന്ത് ആരോപണം ഉയര്‍ത്തിയാലും നിഷേധിക്കുന്നു എന്ന സ്ഥിരം ശൈലിയില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുകയാണ്. ധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയതു കൊണ്ട് സത്യം മറച്ചു വയ്ക്കാനാകില്ലെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് മോഡി സര്‍ക്കാരിനെ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകരുടെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിക്കാന്‍ സമ്മര്‍ദമുണ്ടായെന്ന് ട്വിറ്റര്‍ മുന്‍ സിഇഒ ജാക്ക് ഡോര്‍സിയുടെ വെളിപ്പെടുത്തലുകളോടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'മാധ്യമങ്ങളെ അതിക്രൂരമായ രീതിയിലാണ് കൈകാര്യം ചെയ്യുന്നത്. വിയോജിപ്പുകളെ വിരട്ടുന്നു, മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്നു, അവരെ അധിക്ഷേപിക്കുകയും കള്ളക്കേസുണ്ടാക്കി ജയിലില്‍ അടയ്ക്കുകയും ചെയ്യുന്നു. എത്ര നിഷേധിച്ചാലും മാധ്യമങ്ങളുടെ ഉള്ളടക്കത്തില്‍ മോഡി സര്‍ക്കാര്‍ കയ്യടക്കുന്നുണ്ടെന്നുള്ള കാര്യം മറയ്ക്കാനാകില്ല' യെച്ചൂരി ട്വീറ്റ് ചെയ്തു.
കര്‍ഷകരുടെ ഐതിഹാസിക സമരത്തെ സര്‍ക്കാര്‍ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്ന് രാജ്യം കണ്ടതാണ്. ലാത്തി ചാര്‍ജ്, ജലപീരങ്കി എന്നിവകൊണ്ട് അവരെ നേരിട്ടത് കണ്ടതാണ്. 750 രക്ഷസാക്ഷികള്‍. മോദിക്ക് അവസാനം ഖേദിക്കേണ്ടിവന്നു എന്നും യച്ചൂരി ട്വീറ്റ് ചെയ്തു.
കേരളത്തില്‍ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുക്കുകയും സിപിഎം സംസ്ഥാന സെക്രട്ടറി അത് ന്യായീകരിക്കുകയും ചെയ്തതിനെ ചൊല്ലി വിവാദം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് യച്ചൂരിയുടെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്തത് ഗൂഢാലോചനയുടെ ഭാഗമായതിനാലാണെന്നും ഗൂഢാലോചനക്കാര്‍ കൈകാര്യം ചെയ്യപ്പെടണമെന്നുമാണ് ഗോവിന്ദന്‍ പറഞ്ഞത്.
https://www.facebook.com/Malayalivartha
























