ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ മകന്‍ സന്തോഷ് കുമാര്‍ സുമന്‍ മന്ത്രിസഭയില്‍ നിന്നു രാജിവച്ചു

ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ മകന്‍ സന്തോഷ് കുമാര്‍ സുമന്‍ മന്ത്രിസഭയില്‍ നിന്നു രാജിവച്ചുബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ മകന്‍ സന്തോഷ് കുമാര്‍ സുമന്‍ മന്ത്രിസഭയില്‍ നിന്നു രാജിവച്ചു. വിശാല പ്രതിപക്ഷ നേതൃയോഗം 23നു പട്‌നയില്‍ ചേരാനിരിക്കെയാണ് സന്തോഷ് കുമാര്‍ സുമന്റെ രാജി.
ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയെ (എച്ച്എഎം) ജനതാദളില്‍ (യു) ലയിക്കാന്‍ നിതീഷ് കുമാര്‍ സമ്മര്‍ദ്ദം ചെലുത്തുന്ന സാഹചര്യത്തിലാണ് രാജിയെന്ന് സന്തോഷ് കുമാര്‍ സുമന്‍ വെളിപ്പെടുത്തി. പട്‌നയില്‍ ചേരുന്ന പ്രതിപക്ഷ നേതൃയോഗത്തിനു എച്ച്എഎമ്മിനു ക്ഷണം ലഭിച്ചില്ലെന്നും അദ്ദേഹം പരാതിപ്പെട്ടു. എച്ച്എഎമ്മിന്റെ നിലനില്‍പിനു വേണ്ടിയാണു രാജി. ആര്‍ജെഡി – ജെഡിയു കക്ഷികള്‍ക്ക് എതിര്‍പ്പില്ലെങ്കില്‍ എച്ച്എഎം മഹാസഖ്യത്തിന്റെ ഭാഗമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. എച്ച്എഎമ്മിനു നാല് എംഎല്‍എമാരാണുള്ളത്.
മഹാസഖ്യത്തില്‍ അടുത്തിടെയായി എച്ച്എഎം ഇടഞ്ഞു നില്‍ക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എച്ച്എഎമ്മിന് അഞ്ചു സീറ്റ് വേണമെന്നു ജിതന്‍ റാം മാഞ്ചിയും സന്തോഷ് കുമാര്‍ സുമനും പരസ്യമായി ആവശ്യപ്പെട്ടിരുന്നു. നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനമൊഴിയുകയാണെങ്കില്‍ പകരം തേജസ്വി യാദവിനേക്കാള്‍ യോഗ്യന്‍ സന്തോഷ് കുമാര്‍ സുമനാണെന്ന ജിതന്‍ റാം മാഞ്ചിയുടെ പരാമര്‍ശവും വിവാദമായിരുന്നു.
ഡല്‍ഹിയില്‍ ജിതന്‍ റാം മാഞ്ചി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് എച്ച്എഎം മഹാസഖ്യത്തില്‍ വിമത നിലപാടിലേക്കു മാറിയതെന്നും ആരോപണമുണ്ട്.ബിജെപിക്ക് ഒപ്പമായിരുന്നപ്പോഴാണ് എച്ച്എഎമ്മിനു മാന്യത ലഭിച്ചിരുന്നതെന്നു പ്രതിപക്ഷ നേതാവ് വിജയ് കുമാര്‍ സിന്‍ഹ പ്രതികരിച്ചു.
https://www.facebook.com/Malayalivartha
























