ഉറക്കഗുളിക കൊടുത്തിട്ടും അമ്മ മരിച്ചില്ല: ഷാൾ കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി: ഫിസിയോതെറാപ്പിസ്റ്റായ യുവതി അമ്മയെ കൊലപ്പെടുത്തിയ സംഭവത്തിൽ നടുക്കുന്ന മൊഴി പുറത്ത്...

ഫിസിയോതെറാപ്പിസ്റ്റായ യുവതി അമ്മയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അസം സ്വദേശിയായ സൊനാലി സെന്‍(39) ആണ് അമ്മ ഭിവ പാലി(71)നെ കൊലപ്പെടുത്തിയശേഷം മൃതദേഹം ട്രോളി ബാഗിലാക്കി ബെംഗളൂരു മൈക്ക ലേഔട്ട് പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. അമ്മയും സൊനാലിയും തമ്മില്‍ നിരന്തരം വഴക്കുണ്ടായിരുന്നതായാണ് വിവരം. ഇതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് സൂചന. തുടര്‍ന്ന് താന്‍ അമ്മയെ കൊലപ്പെടുത്തിയെന്നും മൃതദേഹം ട്രോളി ബാഗിലുണ്ടെന്നും വെളിപ്പെടുത്തുകയായിരുന്നു.
യുവതിയെ ഉടന്‍ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. കൃത്യം നടത്തുന്നതിന് മുന്‍പ് യുവതി അമ്മയ്ക്ക് ഉറക്കഗുളികകള്‍ നല്‍കിയിരുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കൊല്ലപ്പെട്ടയാള്‍ക്ക് ഉറക്കഗുളികകള്‍ നല്‍കിയിട്ടില്ലെന്നും അതേസമയം, രക്തസമ്മര്‍ദം നിയന്ത്രിക്കാനുള്ള മരുന്നുകള്‍ ഇവര്‍ കഴിച്ചിരുന്നതായും ബെംഗളൂരു സൗത്ത് ഈസ്റ്റ് ഡി.സി.പി. സി.കെ.ബാബ മാധ്യമങ്ങളോട് പറഞ്ഞു.
ഫിസിയോതെറാപ്പി പഠനം പൂര്‍ത്തിയാക്കിയ യുവതി അസം സ്വദേശിയാണ്. നേരത്തെ ഒരു ആശുപത്രിയില്‍ ജോലിചെയ്തിരുന്ന ഇവര്‍ ഏതാനുംവര്‍ഷങ്ങളായി ജോലിക്ക് പോയിരുന്നില്ല. ബെംഗളൂരുവില്‍ ഭര്‍ത്താവ്, മകന്‍, ഭര്‍തൃമാതാവ്, അമ്മ എന്നിവരോടൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്. ഭര്‍ത്താവ് സ്വകാര്യകമ്പനിയിലെ ജീവനക്കാരനാണ്. ഓട്ടിസം ബാധിതനായ മകനെ പരിചരിക്കുന്നതിനൊപ്പം ഭര്‍തൃമാതാവിനെയും അമ്മയെയും സൊനാലി പരിചരിച്ചിരുന്നു.
ഇതേത്തുടര്‍ന്ന് യുവതി കടുത്ത സമ്മര്‍ദത്തിലായിരിക്കാമെന്നാണ് പോലീസ് ആദ്യം നിഗമനത്തിൽ എത്തിയത്. പിന്നീട് യുവതിയുടെ മൊഴി കേട്ട് പോലീസ് അമ്പരന്നു. അമ്മയും ഭർതൃമാതാവും തമ്മിൽ സ്ഥിരം വഴക്കുണ്ടാകാറുണ്ടായിരുന്നു. ബഹളം സഹിക്കവയ്യാതെ സഹികെട്ടാണ് സ്വന്തം അമ്മയെ കൊലപ്പെടുത്തിയത് എന്നാണ് മൊഴി. വഴക്കിനിടെ അമ്മ താൻ ഉറക്ക ഗുളിക കഴിച്ച് മരിക്കുമെന്ന് ഭീഷണി മുഴക്കി. ഇതോടെ സൊനാലി സെൻ 20 ഉറക്ക ഗുളികകൾ അമ്മയെ കൊണ്ട് കഴിപ്പിച്ചു.
ഉറക്കഗുളിക കൊടുത്തിട്ടും അമ്മ മരിച്ചില്ലെന്ന് കണ്ട് ഷാൾ കൊണ്ട് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് സൊനാലി പൊലീസിനോട് പറഞ്ഞു. കഴുത്ത് ഞെരിച്ച് അമ്മയെ കൊലപ്പെടുത്തിയ ശേഷം വീട്ടിലുണ്ടായിരുന്ന വലിയ സ്യൂട്ട് കേസിനുള്ളിലാക്കി. നേരത്തെ മരണപ്പെട്ട അച്ഛന്റെ ഫ്രെയിം ചെയ്ത ചിത്രവും മൃതദേഹത്തോടൊപ്പം അമ്മയ്‌ക്കൊപ്പം സ്യൂട്ട്‌കേസിനുള്ളിലാക്കി എന്ന് യുവതി പറയുന്നു.
മൃതദേഹം ട്രോളി ബാഗിലാക്കി എവിടെയെങ്കിലും ഉപേക്ഷിക്കാനായിരുന്നു പദ്ധതി. എന്നാൽ ഭയംകാരണം ഓട്ടോറിക്ഷ വിളിച്ച് ട്രോളി ബാഗുമായി പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ ഭര്‍ത്താവ് വീട്ടില്‍ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ഭര്‍തൃമാതാവ് വീട്ടിലുണ്ടായിരുന്നുവെങ്കിലും കൊലപാതക വിവരം അറിഞ്ഞിരുന്നില്ല.
https://www.facebook.com/Malayalivartha
























