Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

മണിപ്പൂര്‍ കത്തുന്നു 11 മരണംകൂടി യുദ്ധപ്രതീതി..!ഒരു മാസത്തിലേറെയായി കലാപം രൂക്ഷമായതോടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവിടം സന്ദര്‍ശിച്ചശേഷവും മണിപ്പൂരിന് സമാധാനമില്ലെന്നത് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുന്നു..!

14 JUNE 2023 03:49 PM IST
മലയാളി വാര്‍ത്ത

 


വംശഹത്യയും വംശീയപോരാട്ടവും നടക്കുന്ന മണിപ്പൂര്‍ വീണ്ടും കത്തുന്നു. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ ഒരു സ്ത്രീ ഉള്‍പ്പെടെ പതിനൊന്നു പേര്‍ മണിപ്പൂരില്‍ കൊല്ലപ്പെട്ടതോടെ സംസ്ഥാനം ഭരിക്കുന്ന ബിജെപിക്കെതിരെ വിമര്‍ശനം ഉയരുകയാണ്. ഒരു മാസത്തിലേറെയായി കലാപം രൂക്ഷമായതോടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവിടം സന്ദര്‍ശിച്ചശേഷവും മണിപ്പൂരിന് സമാധാനമില്ലെന്നതാണ് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുന്നത്. മെയ്‌തെയ്, കുക്കി ഗോത്രവര്‍ഗങ്ങള്‍ തമ്മിലുള്ള പോരാട്ടം ഭയാനകമായ സ്ഥിതിവിശേഷത്തിലേക്കു കടക്കുകയാണ്.

 

 

 

 

ക്രൈസ്തവഭൂരിപക്ഷമുള്ള കുക്കി വിഭാഗക്കാരില്‍ അര ലക്ഷം പേര്‍ നിലവില്‍ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്.
ഒരു സംസ്ഥാനത്തെ ഭയാനകമായ സ്ഥിതിവിശേഷത്തെ ശാന്തമാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും മണിപ്പൂര്‍ സംസ്ഥാന സര്‍ക്കാരും വന്‍പരാജയമാണെന്ന് വ്യക്തമായിരിക്കുന്നു. നിലവില്‍ പട്ടിക വര്‍ഗ പദവിയുള്ള കുക്കികള്‍ക്കൊപ്പം മെയ്‌തെയ് വിഭാഗത്തെയും പട്ടിക ജാതിയില്‍ നിന്ന് പട്ടിക വര്‍ഗമാക്കാന്‍ നടത്തുന്ന നീക്കം ഉള്‍പ്പെടെ വിവിധ സാഹചര്യങ്ങളാണ് മണിപ്പൂരിലെ സ്ഥിതിഗതികള്‍ വഷളാക്കുന്നത്.

 

 


മെയ്‌തെയ് വിഭാഗക്കാര്‍ക്കിടയിലെ വിവിധ തീവ്രവാദി ഗ്രൂപ്പുകള്‍ പട്ടാള ക്യാമ്പുകള്‍ കൊള്ളയടിച്ച് വന്‍തോതില്‍ ആയുധങ്ങള്‍ കടത്തിക്കൊണ്ടുപോയിരുന്നു. ഈ ആയുധങ്ങള്‍ ഉപയോഗിച്ചാണ് വനിതകള്‍ ഉള്‍പ്പെടുന്ന മെയ്‌തെയ് ആക്രമണകാരികള്‍ കുക്കി വിഭാഗക്കാരെ തെരഞ്ഞുപിടിച്ച് കൊലചെയ്തുകൊണ്ടിരിക്കുന്നത്.
കുക്കികള്‍ ഉള്‍പ്പെടുന്ന ഗോത്രവര്‍ഗ്ഗക്കാര്‍ കഞ്ചാവ്, ഓപ്പിയം പോപ്പി മുതലായവ കൃഷി ചെയ്യുന്നവരാണെന്നും അവര്‍ക്കിടയില്‍ വ്യാപകമായ അനധികൃത കുടിയേറ്റം നടക്കുന്നു എന്നുള്ളതുമാണ് അവര്‍ നേരിടുന്ന ആരോപണങ്ങളില്‍ പ്രധാനം.

 

 

 

വന നിയമങ്ങളില്‍ ഭേദഗതി വരുത്തിയും, റീ സര്‍വേ നടത്തിയും പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഗോത്ര ഗ്രാമങ്ങള്‍ കുടിയൊഴിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ നടപടികളാണ് ഗോത്രവര്‍ഗ്ഗക്കാര്‍, പ്രത്യേകിച്ച് കുക്കികള്‍ ഭരണകൂടത്തിനെതിരെ തിരിയാനുള്ള മറ്റൊരു കാരണം.
അനധികൃത കുടിയേറ്റമാണ് ഗോത്രവര്‍ഗ്ഗക്കാരും അവരുടെ ഗ്രാമങ്ങളും നേരിടുന്ന മറ്റൊരു ആരോപണം. പ്രമുഖ ഗോത്രവര്‍ഗ്ഗങ്ങളായ കുക്കി, നാഗ തുടങ്ങി ചെറുതും വലുതുമായ 33 ഗോത്രവര്‍ഗ്ഗങ്ങളാണ് മണിപ്പൂരിലെ മലമ്പ്രദേശങ്ങളില്‍ ഉള്ളത് എന്നാണ് കണക്കുകള്‍.

 

 

 


കഴിഞ്ഞ മെയ് മൂന്നിന് ശേഷം നൂറ്റി അറുപത്തില്‍പ്പരം പേര്‍ ഇതിനകം കൊലചെയ്യപ്പെട്ടു എന്നാണ് മണിപ്പൂരിലെ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്ന കണക്ക്. യഥാര്‍ത്ഥ സംഖ്യ അതിലും അധികമായിരിക്കാനാണ് സാധ്യത.
കുന്നുകളും മലനിരകളും ഉള്‍പ്പെട്ട ഭൂപ്രദേശമാണ് മണിപ്പൂര്‍. 32 ലക്ഷം ജനങ്ങള്‍ അധിവസിക്കുന്ന മണിപ്പൂരില്‍ നിരവധി ഗോത്രങ്ങളും ഗോത്രഭാഷകളും നിലനില്‍ക്കുന്നു.
സാമ്പത്തികവും വംശീയവുമായ ചേരിതിരവാണ് മണിപ്പൂരിലെ മറ്റൊരു പ്രധാന പരിമിതി. മെയ്‌തെയ് വിഭാഗക്കാര്‍ തലസ്ഥാനമായ ഇംഫാലിലും താഴ് വാരങ്ങളിലുമാണ് താമസം. 60 അംഗ നിയമസഭയിലെ 40 അസംബ്‌ളിമണ്ഡലങ്ങളും ഇംഫാല്‍ ഉള്‍പ്പെടുന്ന നഗരപ്രദേശത്താണ്. അതേ സമയം കുക്കി വിഭാഗക്കാര്‍ പാര്‍ക്കുന്നതേറെയും കുന്നിന്‍പ്രദേശങ്ങളിലാണ്.

 

 

 

മുഖ്യമന്ത്രി ബിരാന്‍സിംഗ് സിംഗ് മെയ്‌തെയ് സമുദായക്കാരനാണ്. സംസ്ഥാന ബജറ്റ് വിഹിതത്തിന്റെ 80 ശതമാനവും നഗരങ്ങളില്‍ ചെലവഴിക്കുന്നതിനാല്‍ കുന്നിന്‍പ്രദേശങ്ങളില്‍ അധിവസിക്കുന്ന കുക്കി വിഭാഗത്തിന് യാതൊരു വിധ സാമ്പത്തിക മുന്നേറ്റവുമില്ലെന്നതാണ് പ്രധാനം പരിമിതി. അതേ സമയം നിലവില്‍ കുക്കി വിഭാഗത്തെ പട്ടിക വര്‍ഗ ലിസ്റ്റില്‍ പെടുത്തിയിരിക്കുന്നതിനാല്‍ ജോലി കാര്യങ്ങളില്‍ ഉള്‍പ്പെടെ അവര്‍ക്ക് സാധ്യതകള്‍ ഏറെയുണ്ടെന്നത് മെയ്‌തെയ് വിഭാഗത്തെ ചൊടിപ്പിക്കുന്നു.
ഈ സാഹചര്യത്തിലാണ് മെയ്‌തെയ് വിഭാഗത്തെക്കൂടി പട്ടിക വര്‍ഗത്തില്‍ പ്പെടുത്താന്‍ ബിരേന്‍ സിംഗ് നീക്കം നടത്തിക്കൊണ്ടിരിക്കുന്നത്. മെയ്‌തെയ് വിഭാഗക്കാരും പട്ടിക വര്‍ഗത്തില്‍പ്പെടുന്നതോടെ സാമ്പത്തികമായും തൊഴില്‍പരമായും കുക്കി വിഭാഗക്കാര്‍ സംസ്ഥാനത്ത് പിന്നിലാകുമെന്നതാണ് പ്രധാന പരിമിതി.

 

 

 

 

ഭരണകക്ഷിയായ ബിജെപിയും മുഖ്യമന്ത്രി ബിരേന്‍ സിംഗും പൂര്‍ണമായി മെയ്‌തെയ് വിഭാഗത്തെ സംരക്ഷിക്കുന്നുവെന്നും കുക്കികളെ വംശഹത്യ നടത്തുന്നുവെന്നതുമാണ് നിലവിലെ പ്രധാന ആക്ഷേപങ്ങളിലൊന്ന്. ആയിരക്കണക്കിന് ക്രിസ്ത്യന്‍ പള്ളികളും സ്‌കൂളുകളും വീടുകളും തകര്‍ക്കപ്പെട്ടു. ഒട്ടേറെ ഗ്രാമങ്ങളില്‍നിന്ന് കുക്കികളെ മെയ്‌തെയ് തീവ്രവാദികള്‍ അടിച്ചോടിക്കുകയും ചെയ്തിരിക്കെ ഇനിയുള്ള ദിവസങ്ങളിലും മണിപ്പൂരില്‍ സമാധാനത്തിനുള്ള സാധ്യത തുലോം വിരളമാണ്.

 

 

 


1972ല്‍ നിലവില്‍ വന്ന വടക്കു കിഴക്കന്‍ സംസ്ഥാനമായ മണിപ്പൂര്‍ ഇന്ത്യയുടെ രത്‌നം എന്നാണ് അറിയപ്പെടുന്നത്. മണിപ്പൂരിയും ഇംഗ്‌ളീഷുമാണ് അവിടത്തെ ഔദ്യോഗിക ഭാഷകള്‍. വടക്ക് നാഗാലാന്‍ഡ്, തെക്ക് മിസോറം, പടിഞ്ഞാറ് അസം, കിഴക്ക് മ്യാന്മാര്‍ എന്നിവയാണ് അതിര്‍ത്തികള്‍. കുന്നുകളും താഴ് വാരങ്ങളും നിറഞ്ഞ ഒന്‍പതു ജില്ലകളിലായി സംസ്ഥാനത്തിന്റെ 67 ശതമാനവും വനമാണ്.
മെയ്‌തേയി-കുക്കി വിഭാഗങ്ങള്‍ തമ്മിലെ സംഘര്‍ഷത്തിനു പുറമെ, മെയ്‌തേയികളും നാഗരും തമ്മില്‍ ഏറ്റുമുട്ടാറുണ്ട്, നാഗരും കുക്കികളും തമ്മിലും സംഘട്ടനങ്ങളുണ്ട്. മെയ്‌തെയ്കള്‍ ഇന്ത്യന്‍ സൈന്യവുമായും പതിവായി ഏറ്റുമുട്ടുന്നുണ്ട്.

 

 


കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഒളികേന്ദ്രങ്ങളിലിരുന്ന് എട്ട് മെയെതെയ് തീവ്രവാദ ഗ്രൂപ്പുകളാണ് ഇപ്പോള്‍ കുക്കി വംശജരെ ഉന്‍മൂലനം ചെയ്യാന്‍ കലാപം നടത്തുന്നത്. സൈനിക ക്യാമ്പുകള്‍ ആക്രമിച്ച് കൈവശപ്പെടുത്തിയ തോക്ക് ശേഖരവും പരിശീനം നേടിയ തീവ്രവാദികളും ഇവര്‍ക്കൊപ്പമുണ്ട്. ഈ ഗ്രൂപ്പുകളില്‍ പ്രമുഖമായവ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി, യുനൈറ്റഡ് നാഷനല്‍ ലിബറേഷന്‍ ഫ്രണ്ട് എന്നിവയാണ്.

 


വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും പിന്നാക്ക ദേശമായ മണിപ്പൂരില്‍ 36.9 ശതമാനം ജനങ്ങളും ദാരിദ്ര്യരേഖക്കു താഴെയാണ്. ആരോഗ്യപരിരക്ഷ, വിദ്യാഭ്യാസം എന്നിവയുടെ കാര്യത്തിലും പരിതാപകരമാണ് അവസ്ഥ. ജോലിയും തൊഴിലും നേടാനുള്ള മത്സരംകൂടിയാണ് മെയ്‌തെയികളും കുക്കികളും തമ്മിലുള്ള ശത്രുതയുടെ പ്രധാന കാരണങ്ങളിലൊന്ന്. മണിപ്പൂര്‍ നിയമസഭയിലെ അറുപത് സീറ്റുകളില്‍ നാല്‍പതെണ്ണവും മെയ്‌തെയ് ഭൂരിപക്ഷമേഖലയായ ഇംഫാല്‍ താഴ് വരയിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (1 hour ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (1 hour ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (1 hour ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (1 hour ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (1 hour ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (2 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (2 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (2 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (2 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (2 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (2 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (4 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (4 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (4 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (4 hours ago)

Malayali Vartha Recommends