Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനും കേന്ദ്ര സര്‍ക്കാരും നേര്‍ക്കുനേര്‍;മന്ത്രി സെന്തില്‍ ബാലാജിയെ അറസ്റ്റ് ചെയ്തതോടെ തമിഴകം ഇളകുന്നു, ആശുപത്രിയ്ക്ക് മുന്നില്‍ കേന്ദ്രസേനയെ വിന്യസിച്ചു,ഇഡി കൈ വെച്ചത് ചില്ലറക്കാരനെയല്ല,കേന്ദ്രത്തോട് യുദ്ധം പ്രഖ്യാപിച്ച് ഡിഎംകെ

14 JUNE 2023 08:31 PM IST
മലയാളി വാര്‍ത്ത

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് സെന്തില്‍ ബാലാജിയെ കൈവെച്ചതോടെ തമിഴക രാഷ്ട്രീയം ഇളകുന്നു. ഇഡി നീക്കം സ്റ്റാലിന്‍ സര്‍ക്കാരില്‍ വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. ഇത് രാഷ്ട്രീയ വേട്ടയാടലെന്ന് സ്റ്റാലിന്‍ തുറന്നടിക്കുന്നു. സെന്തിലിനെ അറസ്റ്റ് ചെയ്യുന്നു തൊട്ടുപിന്നാലെ അദ്ദേഹം നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപ്ത്രിയിലാകുന്നു, ആശുപത്രിയ്ക്ക് പുറത്ത് കേന്ദ്ര സേനയെ വിന്യസിക്കുന്നു, ഇതോടെ തമിഴക രാഷ്ട്രീയം മാത്രമല്ല തമിഴ് ജനതയും ഇളകുന്നു. ഇഡി തൂക്കിയെടുത്ത സെന്തില്‍ ബാലാജി ആള് ചില്ലറക്കാരനല്ല. അണ്ണാമലൈയുമായി കൊമ്പുകോര്‍ത്ത കരുത്തന്‍. കേന്ദ്ര സര്‍ക്കാരുമായി നിരന്തരം പോരടിക്കുന്ന എംകെ സ്റ്റാലിന്‍ സര്‍ക്കാരിലെ പ്രധാനി. പടിഞ്ഞാറന്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ശക്തനായ ഡിഎംകെ നേതാവ്. സെന്തിലിനെ കൈവെച്ച ഇഡിയെ വെല്ലുവിളിച്ച് സ്റ്റാലിന്‍ രംഗത്തുണ്ട്. ജയലളിത സര്‍ക്കാരിലിരുന്നപ്പോള്‍ ഉയര്‍ന്നുവന്ന അഴിമതി ആരോപണത്തിനാണ് സെന്തിലിന് ഇപ്പോള്‍ പണികിട്ടിയിരിക്കുന്നത്.

പടിഞ്ഞാറന്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ശക്തനായ ഡിഎംകെ നേതാവാണ് സെന്തില്‍ ബാലാജി. കൊങ്കു മേഖലയില്‍ അണ്ണാ ഡിഎംകെ, ബിജെപി സ്വാധീനത്തിന് വെല്ലുവിളിയായി മാറിയ കരുത്തനാണ് ബാലാജി. നിയമസഭയിലേക്ക് മത്സരിച്ച അഞ്ച് തവണയും ജയിച്ച ചരിത്രമാണ് ബാലാജിക്കുള്ളത്. നിലവില്‍ കോയമ്പത്തൂര്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രിയാണ്. ഇതിനിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈയുമായി കൊമ്പുകോര്‍ത്ത് വാര്‍ത്തകളില്‍ നിറഞ്ഞ ചരിത്രവുമുണ്ട്. മെയ് 27 ന്, ചെന്നൈയിലും കോയമ്പത്തൂരിലുമായി ഡിഎംകെ മന്ത്രി സെന്തില്‍ ബാലാജിയുടെയും കൂട്ടാളികളുമായും ബന്ധമുള്ള 40 ഇടങ്ങളില്‍ റെയ്ഡ് നടത്തിയ ആദായനികുതി ഉദ്യോഗസ്ഥര്‍ സെന്തില്‍ അനുയായികളുടെ പ്രതിഷേധത്തിനിരയായി ഔദ്യോഗിക വാഹനങ്ങള്‍ ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് ചില സ്ഥലങ്ങളില്‍ ഉദ്യോഗസ്ഥര്‍ തിരച്ചില്‍ അവസാനിപ്പിച്ചിരുന്നു. 200ഓളം ഡിഎംകെ പ്രവര്‍ത്തകര്‍ സെന്തിലിന്റെ മണ്ഡലമായ കരുരില്‍ ഐടി ഉദ്യോഗസ്ഥരെ തടഞ്ഞു. പടിഞ്ഞാറന്‍ തമിഴ്‌നാട്ടില്‍ വര്‍ഷങ്ങളായി സെന്തില്‍ ബാലാജി സ്ഥാപിച്ച ശക്തിയും രാഷ്ട്രീയമായി പ്രാധാന്യമുള്ള ഒബിസി ഗൗണ്ടര്‍ സമുദായത്തില്‍ അദ്ദേഹം ചെലുത്തുന്ന സ്വാധീനവും മനസ്സിലാക്കുന്നതായിരുന്നു.

18 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ തമിഴ്‌നാട് വൈദ്യുതി മന്ത്രി സെന്തില്‍ ബാലാജിയെ ഇന്ന് പുലര്‍ച്ചെയാണ് അറസ്റ്റ് ചെയ്തത്. 201116 കാലഘട്ടത്തില്‍ എഐഎഡിഎംകെ ഭരണത്തില്‍ ഗതാഗത മന്ത്രിയായിരുന്നപ്പോള്‍ ജോലിക്ക് കോഴ വാഗ്ദാനം ചെയ്‌തെന്നാണ് സെന്തില്‍ ബാലാജിക്കെതിരായ ആരോപണം. ഇ ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട സെന്തില്‍ ബാലാജിയെ വൈദ്യ പരിശോധനയ്ക്കായി പുലര്‍ച്ചെ 2.30 ഓടെ ചെന്നൈയിലെ സര്‍ക്കാര്‍ മള്‍ട്ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെത്തിച്ചു. യുവജനക്ഷേമ കായിക വികസന മന്ത്രി ഉദയനിധി സ്റ്റാലിന്‍, ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യന്‍, പൊതുക്ഷേമ വകുപ്പ് മന്ത്രി ഇ വി വേലു, നിയമമന്ത്രി എസ് രഘുപതി എന്നിവരുള്‍പ്പെടെ മുതിര്‍ന്ന ഡിഎംകെ മന്ത്രിമാര്‍ ആശുപത്രിയിലെത്തിയെങ്കിലും അറസ്റ്റിലായ സെന്തിലിനെ കാണാന്‍ അനുവദിച്ചില്ല.

ഏറെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ഇഡി അറസ്റ്റ് ചെയ്ത സെന്തില്‍ ബാലാജിയെ കാണാനില്ലെന്ന പരാതിയുമായി ഭാര്യ രംഗത്തെത്തി. അവര്‍ ഹേബിയസ് കോര്‍പസ് ഹര്‍ജിയും ഫയല്‍ ചെയ്തു. ചോദ്യം ചെയ്യലിനിടെ ഇഡി ഉദ്യോഗസ്ഥര്‍ മന്ത്രിയെ മര്‍ദ്ദിച്ചെന്ന ആരോപണവുമായി ഡിഎംകെ രംഗത്തുണ്ട്. മന്ത്രിയുടെ ചെവിക്കു സമീപം നീരുണ്ടെന്നും ഇത് മര്‍ദ്ദനത്തില്‍ സംഭവിച്ചതാണെന്നുമാണ് ഡിഎംകെയുടെ വാദം.
സെന്തില്‍ ബാലാജിയുടെ ചെവിക്കു സമീപം നീരുണ്ട്. ഇസിജിയിലും വ്യതിയാനമുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അദ്ദേഹം ചോദ്യം ചെയ്യലിനിടെ പീഡിപ്പിക്കപ്പെട്ടതിന്റെ ലക്ഷണങ്ങള്‍ സ്പഷ്ടമാണ്' മന്ത്രി ശേഖര്‍ ബാബു പറഞ്ഞു. നേരത്തെ, മന്ത്രിയുടെ അറസ്റ്റിനു മുന്നോടിയായി സെക്രട്ടേറിയറ്റിനുള്ളില്‍ ഇഡി പരിശോധന നടത്തിയിരുന്നു. മന്ത്രിയുടെ ചെന്നൈയിലെ ഔദ്യോഗിക വസതിയിലും കരൂരിലെ വീട്ടിലും അടക്കം 6 ഇടങ്ങളിലും പരിശോധന ഉണ്ടായിരുന്നു. മന്ത്രിയുടെ സഹോദരന്റെ വീട്ടില്‍ ഉള്‍പ്പെടെ കഴിഞ്ഞ മാസം 8 ദിവസം ആദായ നികുതി വകുപ്പും പരിശോധന നടത്തിയിരുന്നു. 3 ഇഡി ഉദ്യോഗസ്ഥരും 2 ബാങ്ക് അധികൃതരുമാണ് ആയുധധാരികളായ കേന്ദ്രസേനാംഗങ്ങളുടെ അകമ്പടിയോടെ സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ഓഫിസില്‍ പരിശോധനയ്ക്ക് എത്തിയത്. കേന്ദ്രസേനാംഗങ്ങളെ സെക്രട്ടേറിയറ്റില്‍ കയറാന്‍ തമിഴ്‌നാട് പൊലീസ് അനുവദിച്ചില്ല. അകത്തുകയറിയ ഇഡി ഉദ്യോഗസ്ഥര്‍ മന്ത്രിയുടെ ചേംബര്‍ ഉള്ളില്‍ നിന്നു പൂട്ടിയ ശേഷമാണു പരിശോധന നടത്തിയത്. ഓഫിസ് ജീവനക്കാരെയും ചോദ്യം ചെയ്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (1 hour ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (1 hour ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (1 hour ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (1 hour ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (1 hour ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (1 hour ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (2 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (2 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (2 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (2 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (2 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (4 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (4 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (4 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (4 hours ago)

Malayali Vartha Recommends