Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

ഗുജറാത്തിനെ ഭയപ്പെടുത്തി ബിപോര്‍ജോയ്;നാല്‍പ്പതിനായിരത്തോളം പേരെ മാറ്റിപാര്‍പ്പിച്ചു,ചുഴലിക്കാറ്റിനെ നേരിടാന്‍ സൈന്യം ഇറങ്ങി,കേരളത്തിലും ചുഴലിക്കാറ്റിന്റെ ആക്രമണം ഉണ്ടാകും,ഭീതിയുടെ മുള്‍മുനയില്‍ രാജ്യം

14 JUNE 2023 08:43 PM IST
മലയാളി വാര്‍ത്ത

സംഹാര രൂപമെടുത്തിരിക്കുകയാണ് ബീപോര്‍ ജോയ് ചുഴലിക്കാറ്റ്. ഗുജറാത്തിലും മഹാരാഷ്ട്രയിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. ഗുജറാത്തില്‍ 4000 പേരെ ഒഴിപ്പിച്ചു. ചുഴലിക്കാറ്റിനെ നേരിടാന്‍ സൈന്യം ഇറങ്ങി. ബീപോര്‍ജോയ് കേരളത്തേയും വിറപ്പിക്കും. കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായി ഇടി മിന്നലോടുകൂടിയ മഴ തുടരാനാണ് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. അറബിക്കടലില്‍ രൂപംകൊണ്ട് 126 മണിക്കൂര്‍ പിന്നിട്ട കാറ്റ് 1982നു ശേഷം ഇത്രയും മണിക്കൂറുകള്‍ സജീവമായി നിന്ന ആദ്യ ചക്രവാതമാണ്.

നിലവില്‍ പോര്‍ബന്തറിന് 350 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറുള്ള ചുഴലിക്കാറ്റ് വ്യാഴാഴ്ച വൈകുന്നേരത്തോടെ കച്ചിലെ ജക്കാവുവില്‍ കരതൊടുമെന്നാണ് കണക്കുകൂട്ടുന്നത്. പിന്നീട് ഇത് പാക് തീരത്തേക്ക് നീങ്ങുമെന്നാണ് പ്രവചനം. ബിപോര്‍ജോയ്, വടക്ക്‌വടക്കുകിഴക്ക് ദിശയില്‍ സൗരാഷ്ട്രകച്ച് അതിനോട് ചേര്‍ന്നുള്ള പാക്കിസ്ഥാന്‍ തീരത്ത് മണ്ഡവിക്കും കറാച്ചിക്കും ഇടയില്‍ ജാഖു പോര്‍ട്ടിനു സമീപം നാളെ വൈകിട്ടോടെ മണിക്കൂറില്‍ പരമാവധി 150 കിലോമീറ്റര്‍ വേഗതയില്‍ അതിതീവ്ര ചുഴലിക്കാറ്റായി കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കനത്ത ജാഗ്രതയാണ് ഗുജറാത്ത് മഹാരാഷ്ട്ര തീരത്ത് പുറപ്പെടുവിച്ചിരിക്കുന്നത്.

ഗുജറാത്തിലെ കച്ച്, ദേവ്ഭൂമി, ദ്വാരക, ജാംനഗര്‍ പ്രദേശങ്ങളേയായിരിക്കും ഏറ്റവും കൂടുതല്‍ബാധിക്കുക. വ്യാഴാഴ്ച പ്രദേശങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. കനത്ത മഴയും പ്രവചിക്കുന്നുണ്ട്. കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. അറബിക്കടലില്‍ രൂപംകൊണ്ട് 126 മണിക്കൂര്‍ പിന്നിട്ട കാറ്റ് 1982നു ശേഷം ഇത്രയും മണിക്കൂറുകള്‍ സജീവമായി നിന്ന ആദ്യ ചക്രവാതമാണ്. കച്ച്, ദ്വാരക, ജാംനഗര്‍ ജില്ലകളില്‍ കാറ്റിന്റെ ശക്തി കൂടുതലായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. 67 തീവണ്ടികള്‍ പൂര്‍ണമായും 48 എണ്ണം ഭാഗികമായും ജൂണ്‍ 16 വരെ റദ്ദാക്കിയിട്ടുണ്ട്. കടലില്‍ തിരകളുടെ ഉയരം കൂടിയതിനെത്തുടര്‍ന്ന് ദ്വാരകയില്‍ ബസ് സര്‍വീസ് നിര്‍ത്തി. കണ്ട്!ല, മുന്ദ്ര എന്നിവയടക്കം തുറമുഖങ്ങള്‍ അടച്ചു. ജക്കാവു തുറമുഖം വിജനമായ സ്ഥിതിയിലാണ്.

ദ്വാരകയില്‍നിന്നു 40 കിലോമീറ്റര്‍ അകലെ കടലില്‍ കീ സിങ്കപ്പൂര്‍ എന്ന എണ്ണഖനന കേന്ദ്രത്തില്‍ കുടുങ്ങിയ 50 തൊഴിലാളികളെ തീരസുരക്ഷാസേന ഹെലികോപ്റ്ററും കപ്പലും ഉപയോഗിച്ച് സാഹസികമായി തിങ്കളാഴ്ച രാത്രി രക്ഷിച്ചു. തീരമേഖലയില്‍ കടലില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ താമസിക്കുന്ന 21,000 പേരെ ഒഴിപ്പിച്ചു. 10 കിലോമീറ്റര്‍ പരിധിയില്‍ ഉള്ളവരെയെല്ലാം മാറ്റാനാണ് നിര്‍ദേശം. ഏഴു ജില്ലകളിലാണ് കൂടുതല്‍ ശ്രദ്ധയുള്ളത്. 'ഒട്ടനേകം എന്‍.ഡി.ആര്‍.എഫ്., എസ്.ഡി.ആര്‍.എഫ്. സംഘങ്ങളെ സജ്ജരാക്കി നിര്‍ത്തിയിട്ടുണ്ട്. സൈന്യവും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറെടുപ്പ് നടത്തുന്നുണ്ട്' ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്യുന്നു. 1965ന് ശേഷം ഗുജറാത്ത് തീരം തൊടുന്ന മൂന്നാമത്തെ ചുഴലിക്കാറ്റാണ് ബിപോര്‍ജോയ്. കനത്ത ആശങ്കയിലാണ് ജനങ്ങളും ഭരണകൂടവും. മെയില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട മോക്ക ചുഴലിക്കാറ്റ് ഭീതി പരത്തിയെങ്കിലും ഇന്ത്യയില്‍ വലിയ നാശം വിതയ്കാകെത കടന്ന് പോയിരുന്നു. പശ്ചിമബംഗാളില്‍ ദുരന്തനിവാരണ സേന പറന്നെത്തിയിരുന്നു. മോക്ക വലിയ നാശം വിതച്ചത് ബംഗ്ലാദേശിലും മ്യാന്മറിലുമാണ്. എന്നാല്‍ ബീപോര്‍ജോയ് ഇന്ത്യയെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (1 hour ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (1 hour ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (1 hour ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (1 hour ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (1 hour ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (1 hour ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (2 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (2 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (2 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (2 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (2 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (3 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (4 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (4 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (4 hours ago)

Malayali Vartha Recommends