പശ്ചിമ ബംഗാളിലെ കൊല്‍ക്കത്ത രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ തീപിടിത്തം....ചെക്ക് ഇന്‍ കൗണ്ടറിലാണ് തീപിടിത്തം ഉണ്ടായത്, യാത്രക്കാരെ ഒഴിപ്പിച്ചു

പശ്ചിമ ബംഗാളിലെ കൊല്‍ക്കത്ത രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ തീപിടിത്തം. ചെക്ക് ഇന്‍ കൗണ്ടറിലാണ് തീപിടിത്തം ഉണ്ടായത്. യാത്രക്കാരെ ഒഴിപ്പിച്ചു.
ഇന്നലെ വൈകുന്നേരം നേതാജി സുഭാഷ് ചന്ദ്രബോസ് രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. വിവരം അറിഞ്ഞ് മൂന്ന് അഗ്‌നിരക്ഷാസേന യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം നടത്തി. കൂടുതല്‍ അഗ്‌നിരക്ഷാസേന യൂണിറ്റുകളും വിമാനത്താവളത്തിലേക്ക് എത്തി.
തീ ഉയര്‍ന്നതിനെ തുടര്‍ന്ന് സെക്ഷന്‍ ത്രീ അടച്ചു. തീപിടിത്തം ഉണ്ടാവാനുള്ള കാരണം വ്യക്തമല്ല. ആര്‍ക്കും പൊള്ളലേറ്റിട്ടില്ലെന്നാണ് സൂചനകള്‍.
കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 9.12ഓടെ ചെക്ക് ഇന്‍ ഏരിയയില്‍ പുകയും തീയും ഉണ്ടായെന്നും 9.40ഓടു കൂടി തീ പൂര്‍ണമായി അണച്ചെന്നും ആളുകളെ ഒഴിപ്പിച്ചെന്നും വിമാനത്താവളം അധികൃതര്‍ ഔദ്യോഗികമായി അറിയിച്ചു. 10.15ഓടെ ചെക് ഇന്‍ പുനസ്ഥാപിച്ചെന്നും അധികൃതര്‍ .
" f
https://www.facebook.com/Malayalivartha
























