"ഏഴുകടലും കടന്നായാലും പോയി തീർക്കെടാ മക്കളേ ' എന്നും പറഞ്ഞ് പിള്ളേരെ പറഞ്ഞുവിടുന്ന ഒരു കാർന്നോർ ഇന്ത്യ ഭരിക്കുന്നുണ്ട് എന്നത് അവനൊക്കെ മറന്നുപോയി".. പോരാഞ്ഞിട്ട് , മനസ്സുകൊണ്ട് ഇന്ത്യക്കാരനായ ഒരാളാണ് ബ്രിട്ടൻ്റെ പ്രധാനമന്ത്രിയും.. വെള്ളക്കാരൻ്റെ ഇന്ത്യാവിരുദ്ധനയം കണ്ട് ബ്രിട്ടനിൽ അഭയം ആഗ്രഹിക്കുന്നവർ തൊലിപ്പുറത്തെ വെളുപ്പ് ഉള്ളിൽ പ്രതീക്ഷിക്കരുത്....

യുകെ ആസ്ഥാനമായുള്ള ഖാലിസ്ഥാൻ ലിബറേഷൻ ഫോഴ്‌സിന്റെ (കെഎൽഎഫ്) മേധാവിയായ അവതാർ സിംഗ് ഖണ്ഡ കൊല്ലപ്പെട്ടതാണ് എന്ന സംശയം ബലപ്പെടുന്നു. നേരത്തെ യുകെയിൽ ചികിത്സയിൽ കഴിയവേ രക്താർബുദത്തെ തുടർന്ന് മരിച്ചു എന്നാണ് പുറത്തു വന്ന വിവരം.
ബെർമിങ്ഹാം സിറ്റി ആശുപത്രിയിൽ വ്യാഴാഴ്ച്ച പുലർച്ചെ 12.45 ഓടെയായിരുന്നു മരണം. ഖലിസ്ഥാൻ ലിബറേഷൻ ഫോഴ്സിന്റെ യുകെ തലവനാണ് അവ്താർ സിംഗ് ഖണ്ഡ. ബുധനാഴ്ച്ചയാണ് രക്താർബുദം കണ്ടെത്തിയതിനെ തുടർന്ന് അവ്താർ സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അർബുദം ബാധിച്ച് രക്തം കട്ടപിടിച്ച് ഖണ്ഡയുടെ ശരീരത്തിൽ വിഷം കലർന്നതായി അധികൃതർ അറിയിച്ചു.
കഴിഞ്ഞ മാർച്ച് 19-ന് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആക്രമണത്തിന്റെ സൂത്രധാരനായിരുന്നു അവതാർ ഖണ്ഡ. ഖലിസ്ഥാൻ അനുകൂല നേതാവ് അമൃത്പാൽ സിംഗിനെതിരായ നടപടികളിൽ പ്രതിഷേധിച്ചാണ് ഖലിസ്ഥാൻ വാദികൾ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആക്രമിച്ചത്. അവതാർ സിംഗ് ഖണ്ഡയാണ് അമൃത്പാലിനെ പരിശീലിപ്പിക്കുകയും പഞ്ചാബിൽ ‘വാരിസ് പഞ്ചാബ് ദേ’ സ്ഥാപകൻ ദീപ് സിദ്ദുവിന്റെ മരണശേഷം അതിന്റെ നേതാവായി ഉയർത്തുകയും ചെയ്തത്.
എന്നാൽ ഇപ്പോൾ ഈ മരണം വിഷബാധയേറ്റത് കൊണ്ടാണ് എന്ന് സംശയിക്കുന്നു. അതിനെ എതിർത്തും വാദങ്ങൾ വരുന്നുണ്ട്. ഖാണ്ഡയെ വിഷം നൽകി കൊന്നതാണെന്ന് മെഡിക്കൽ റിപ്പോർട്ട് സൂചിപ്പിക്കാൻ ഖാണ്ഡയുടെ അനുയായികൾ ആവശ്യപ്പെടുന്നു എന്നും . അങ്ങനെ റിപ്പോർട്ടിൽ വന്നാൽ കൊലപാതകത്തിന് ഇന്ത്യൻ സുരക്ഷാ സ്ഥാപനത്തെ കുറ്റപ്പെടുത്താൻ എന്നും അവർ കണക്കു കൂട്ടുന്നു എന്നും പറയപ്പെടുന്നു.
ഇതിന്റെ ഇടയിലാണ് പാകിസ്ഥാനിൽ കഴിഞ്ഞിരുന്ന ചില തീവ്രവാദികൾ അജ്ഞാതാരാൽ കൊല്ലപ്പെട്ടപോലെ ഖണ്ഡയുംകൊല്ലപ്പെട്ടതു ആണെന്ന മട്ടിൽ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. അതിൽ ബാലരാമ കൈമൾ എന്ന പ്രൊഫൈലിൽ നിന്നുള്ള പോസ്റ്റ് ശ്രദ്ധ നേടുന്നത്.
ഖലിസ്ഥാൻ തീവ്രവാദി അവതാർ ഖണ്ഡ ലണ്ടനിൽ മരിച്ച നിലയിൽ..
ക്യാൻസർ ചികിത്സക്ക് അഡ്മിറ്റ് ആയവൻ്റെ ശരീരത്തിൽ നിറയെ വിഷാംശം..അവിടത്തെ ഇന്ത്യൻ ഹൈക്കമ്മീഷണർ ഓഫീസ് ആക്രമണത്തിൽ പങ്കെടുത്ത മഹാനാണ്. ഖണ്ഡ.. അവൻ ഒരു അവതാരം കണ്ടു.. ഇന്ത്യയുടെ വിശ്വരൂപാവതാരം. ഏഴുകടലും കടന്നായാലും പോയി തീർക്കെടാ മക്കളേ ' എന്നും പറഞ്ഞ് പിള്ളേരെ പറഞ്ഞുവിടുന്ന ഒരു കാർന്നോർ ഇന്ത്യ ഭരിക്കുന്നുണ്ട് എന്നത് അവനൊക്കെ മറന്നുപോയി..എന്നാണ് പോസ്റ്റിൽ പറയുന്നത്.
ചികിത്സയിൽ ആയിരുന്നാലും ഖണ്ഡയെ കൊന്നത് ഇന്ത്യയാണ് എന്ന് പറയാതെ പറഞ്ഞു ഉറപ്പിക്കുകയാണ് ഈ ഫേസ്ബുക് പോസ്റ്റ്. പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ:
ഇതേ സമയം അങ്ങ് ലണ്ടനിൽ
ഖലിസ്ഥാൻ തീവ്രവാദി അവതാർ ഘണ്ഡ ലണ്ടനിൽ മരിച്ച നിലയിൽ..
ക്യാൻസർ ചികിത്സക്ക് അഡ്മിറ്റ് ആയവൻ്റെ ശരീരത്തിൽ നിറയെ വിഷാംശം..
അവിടത്തെ ഇന്ത്യൻ ഹൈക്കമ്മീഷണർ ഓഫീസ് ആക്രമണത്തിൽ പങ്കെടുത്ത മഹാനാണ്..
അവതാർ ഘണ്ഡ.. അവൻ ഒരു അവതാരം കണ്ടു.. ഇന്ത്യയുടെ വിശ്വരൂപാവതാരം ..
ഇവനൊക്കെ പതിനാറൊണ്ടെങ്കിൽ അന്ന് പപ്പടം കാച്ചുവായിരിക്കും..
ലണ്ടൻ എന്ന് പറഞ്ഞാൽ സകല ഇന്ത്യാവിരുദ്ധ തീവ്രവാദികളുടെയും പാക്കികളുടെയും ഒളിത്താവളം ആണ്..
കാനഡ പോലെ..
പക്ഷേ...
'ഏഴുകടലും കടന്നായാലും പോയി തീർക്കെടാ മക്കളേ ' എന്നും പറഞ്ഞ് പിള്ളേരെ പറഞ്ഞുവിടുന്ന ഒരു കാർന്നോർ ഇന്ത്യ ഭരിക്കുന്നുണ്ട് എന്നത് അവനൊക്കെ മറന്നുപോയി..
പോരാഞ്ഞിട്ട് , മനസ്സുകൊണ്ട് ഇന്ത്യക്കാരനായ ഒരാളാണ് ബ്രിട്ടൻ്റെ പ്രധാനമന്ത്രിയും..
വെള്ളക്കാരൻ്റെ ഇന്ത്യാവിരുദ്ധനയം കണ്ട് ബ്രിട്ടനിൽ അഭയം ആഗ്രഹിക്കുന്നവർ തൊലിപ്പുറത്തെ വെളുപ്പ് ഉള്ളിൽ പ്രതീക്ഷിക്കരുത്.
ഏതു രാജ്യത്തിരുന്ന് ഇന്ത്യക്കിട്ട് പണിതാലും അവൻ്റെയൊക്കെ മൂക്കിൽ ഇന്ത്യ പഞ്ഞിവക്കും എന്നതാണ് വാസ്തവം..
നല്ല വെള്ളപ്പഞ്ഞി തന്നെ വയ്ക്കും..
അതിനി അങ്ങ് ഉത്തരകൊറിയയിൽ ഇരുന്നാണേലും ... (ചൈന കഴിഞ്ഞാൽ ഉത്തര കൊറിയയുമായി ഏറ്റവും ട്രേഡ് റിലേഷൻസ് ഉള്ള രാജ്യങ്ങളിൽ ഒന്ന് ഇന്ത്യയാണേ)..
ബിജെപി ഇന്ത്യ ഭരിക്കണം എന്ന് എന്നെപ്പോലെയുള്ളവർ ആഗ്രഹിക്കാൻ കാരണം ഇന്ത്യയുടെ ശത്രുക്കളെ ഇന്ത്യ ഇല്ലാതാക്കണം എന്നുള്ള സുരക്ഷാബോധം കൊണ്ടും കൂടിയാണ്..
തീവ്രവാദത്തോട് ലെഫ്റ്റ് ലിബറലുകൾ ആഗ്രഹിക്കുന്ന, കോൺഗ്രസ്സ് എടുക്കുന്ന മൃദുസമീപനം ഇന്ത്യയെ ശിഥിലമാക്കും..
അത് അനുവദിക്കാനാവില്ല...
https://www.facebook.com/Malayalivartha
























