വധഭീഷണി കോള്‍ കെട്ടിച്ചമച്ച് സുരക്ഷ കൂട്ടാന്‍ സഞ്ജയ് റാവത്ത് ശ്രമിച്ചെന്ന് ബി ജെ പി... സഞ്ജയ് റാവത്തും അദ്ദേഹത്തിന്റെ സഹോദരനും എം എല്‍ എയുമായ സുനില്‍ റാവുത്തും ചേര്‍ന്ന് വധഭീഷണി കോള്‍ സൃഷ്ടിച്ചു എന്നാണ് ബി ജെ പി നേതാവ് നിതേഷ് റാണയുടെ ആരോപണം

വധഭീഷണി കോള്‍ കെട്ടിച്ചമച്ച് സുരക്ഷ കൂട്ടാന്‍ ശിവസേന ഉദ്ദവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത് ശ്രമിച്ചെന്നാണ് ബി ജെ പിയുടെ ആരോപണം. സഞ്ജയ് റാവത്തും അദ്ദേഹത്തിന്റെ സഹോദരനും എം എല്‍ എയുമായ സുനില്‍ റാവുത്തും ചേര്‍ന്ന് വധഭീഷണി കോള്‍ സൃഷ്ടിച്ചു എന്നാണ് ബി ജെ പി നേതാവ് നിതേഷ് റാണയുടെ ആരോപണം. സഞ്ജയ് റാവത്തിനും സുനില്‍ റാവത്തിനും എതിരായ വധഭീഷണി കേസില്‍ അറസ്റ്റിലായവര്‍ക്ക് ഇവരുമായുള്ള ബന്ധം ചൂണ്ടികാട്ടിയാണ് ബി ജെ പി നേതാവ് ആരോപണവുമായി രംഗത്തെത്തിയത്.
കേസില്‍ മുംബൈ പൊലീസ് 2 പേരെയാണ് അറസ്റ്റ് ചെയ്തത്. മയൂര്‍ ഷിന്‍ഡെ, അസ്ഹര്‍ മുഹമ്മദ് ഷെയ്ഖ് എന്നിവരെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. സഞ്ജയ് റാവത്തിന്റെ സഹോദരന്‍ സുനിലിന്റെ കൂട്ടാളിയാണ് മയൂര്‍ ഷിന്‍ഡെയെന്നാണ് ബി ജെ പി എം എല്‍ എ നിതേഷ് റാണെ ആരോപിച്ചത്. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ അപകീര്‍ത്തിപ്പെടുത്താനും, തന്റെ സുരക്ഷ വര്‍ധിപ്പിക്കാനുമാണ് സഞ്ജയ് റാവത്ത് ഗൂഢാലോചന നടത്തി കേസ് കെട്ടിച്ചമച്ചതെന്നാണ് റാണെ ട്വീറ്റിലൂടെ അഭിപ്രായപ്പെട്ടത്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് സഞ്ജയ് റാവത്തിനെ അറസ്റ്റ് ചെയ്യണമെന്ന് ബി ജെ പി എം എല്‍ സി പ്രസാദ് ലാഡും ആവശ്യപ്പെട്ടു. വധഭീഷണി കേസിലെ പ്രതിയായ മയൂര്‍ ഷിന്‍ഡെയെ സഞ്ജയ് റാവത്ത് പിന്തുണയ്ക്കുന്നു എന്നും അത് എന്തിനാണെന്ന് കണ്ടെത്താന്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാല്‍, ആരോപണങ്ങള്‍ നിഷേധിച്ച സഞ്ജയ് റാവത്ത്, പൊലീസ് അറസ്റ്റ് ചെയ്ത മയൂര്‍ ഷിന്‍ഡെക്ക് തന്റെ പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്നുമാണ് പ്രതികരിച്ചത്. മയൂര്‍ ഷിന്‍ഡെക്ക് ഒന്നുകില്‍ ബി ജെ പിയുമായോ അല്ലെങ്കില്‍ ശിവസേന ഷിന്‍ഡെ വിഭാഗവുമായോ ആകും ബന്ധമുള്ളതെന്നും അദ്ദേഹം ആരോപിച്ചു. തനിക്കെതിരെ കള്ളക്കേസ് കെട്ടിച്ചമയ്ക്കാന്‍ ശ്രമിക്കുകയാണെന്നും സഞ്ജയ് റാവത്ത് അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha
























