ബിപോര്‍ജോയ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഗുജറാത്തില്‍ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം... വ്യാപക മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് വെള്ളപ്പൊക്കത്തിന് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്; ശക്തമായ കാറ്റില്‍ പലയിടത്തും വീടുകള്‍ തകര്‍ന്നു

ബിപോര്‍ജോയ് ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള കാറ്റിലും മഴയിലും ഗുജറാത്തില്‍ വ്യാപക നാശനഷ്ടം. ഗുജറാത്തിലെ തീരപ്രദേശങ്ങളില്‍ മരങ്ങള്‍ കടപുഴകി. ശക്തമായ കാറ്റില്‍ പലയിടത്തും വീടുകള്‍ തകര്‍ന്നു. ദ്വാരകയില്‍ പരസ്യ ബോര്‍ഡുകള്‍ തകര്‍ന്നു വീണു. അതേസമയം വ്യാപക മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് വെള്ളപ്പൊക്കത്തിന് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ചിലയിടങ്ങളില്‍ 25 സെന്റി മീറ്റര്‍ വരെ മഴ പെയ്യാനും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിപ്പില്‍ പറയുന്നു.
ചുഴലിക്കാറ്റ് കര തൊട്ടതിന് പിന്നാലെ ഗാന്ധിനഗറില്‍ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ ് അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ കേന്ദ്രസ്ഥാനവും ഇപ്പോള്‍ ഗുജറാത്ത് തീരത്തോട് അടുക്കുന്നുവെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. ഗുജറാത്ത് തീരത്തിന് 40 കിലോ മീറ്റര്‍ അകലെയാണ് ഇപ്പോള്‍ ചുഴലിക്കാറ്റിന്റെ കേന്ദ്രസ്ഥാനം.
https://www.facebook.com/Malayalivartha
























