രാജേന്ദ്രകുമാര്‍ അഴിമതിക്കാരനാണെന്ന് കെജ്‌രിവാളിനെ അറിയിച്ചിരുന്നു

രാജേന്ദ്രകുമാര്‍ അഴിമതിക്കാരനാണെന്ന് കെജ്‌രിവാളിനെ അറിയിച്ചിരുന്നതായി ട്രാന്‍സ്‌പെരന്‍സി ഇന്റര്‍ നാഷണല്‍ എന്ന സംഘടന വെളിപ്പെടുത്തി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേന്ദ്രകുമാറിനെതിരായ ആരോപണങ്ങളില്‍ വഴിത്തിരിവ്. രാജേന്ദ്രകുമാറിന്റെ വിവരങ്ങള്‍ കാണിച്ച് ഇയാള്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ട്രാന്‍സ്‌പെരന്‍സി ഇന്റര്‍ നാഷണല്‍ കെജ്രിവാളിന് കത്തയച്ചിരുന്നു എന്നാണ് വെളിപ്പെടുത്തല്‍ ടാന്‍സ്‌പെരന്‍സി ഇന്റര്‍ നാഷണല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അശുതോഷ് ശര്‍മ്മയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അഴിമതികളെക്കുറിച്ച് വിവരങ്ങള്‍ നല്‍കി കഴിഞ്ഞ മേയ് 27ന് കെജ്‌രിവാളിന് കത്തയിച്ചിരുന്നതായും എന്നാല്‍ അതിന് യാതൊരു മറുപടിയും ഉണ്ടായില്ലെന്നും അശുതോഷ് ശര്‍മ്മ പറയുന്നു. പലസ്ഥാപനങ്ങളിലും രാജേന്ദ്രകുമാര്‍ ഒരുസമയത്ത് ജോലി ചെയ്തിട്ടുണ്ട്. ഇതില്‍ ഒരു കമ്പനിക്ക് സര്‍ക്കാരിന്റെ പല കരാറുകളും നടപടിക്രമങ്ങള്‍ പാലിക്കാതെ കിട്ടിയതായി കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























