ഇന്ത്യയിലെ മുസ്ലീങ്ങള്‍ സമാധാനപ്രിയര്‍: യു.എസ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ടെഡ് ക്രൂസ്

ഇന്ത്യയിലെ മുസ്ലീങ്ങള്‍ സമാധാന പ്രിയരാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ടെഡ് ക്രൂസ്. അമേരിക്കയില്‍ പ്രവേശിക്കുന്ന മുസ്ലീങ്ങളെ തടയണമെന്നുള്ള മറ്റൊരു പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡോണാള്‍ഡ് ട്രംപിന്റെ ആഹ്വാനത്തോട് പ്രതികരിക്കുകയായിരുന്നു ടെഡ്. ഇന്ത്യ പോലുള്ള പല രാജ്യങ്ങളിലും സാമാധാപ്രിയരായ ദശലക്ഷക്കണക്കിന് മുസ്ലീംങ്ങള്‍ ഉണ്ടെന്നും ഈ രാജ്യങ്ങള്‍ അല്‍ഖ്വയ്ദയും ഐ.എസ്.ഐ.എസ് നിയന്ത്രിക്കുന്ന രാജ്യങ്ങള്‍ നേരിടുന്ന യാതൊരു പ്രശ്‌നങ്ങളും നേരിടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയിലെ സെന്റ് ബെര്‍നാഡിനോ, കാലിഫോര്‍ണിയ എന്നിവിടങ്ങളില്‍ മുസ്ലീം ദമ്പതികള്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് അമേരിക്കയിലേക്ക് മുസ്ലീങ്ങള്‍ പ്രവേശിക്കുന്നത് തടയണമെന്ന് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ഡൊണാള്‍ഡ് ട്രംപ് ആഹ്വാനം ചെയ്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























