ചെന്നൈയ് പ്രളയബാധിതരെ സഹായിക്കാന്‍ ഫെഡറല്‍ ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു

ഫെഡറല്‍ ബാങ്ക് ചെന്നൈയില്‍ പ്രളയബാധിതരെ സഹായിക്കാന്‍ പുതിയ വായ്പാനയം പ്രഖ്യാപിച്ചു. ബാങ്കിന്റെ നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് 25 ലക്ഷം രൂപ വരെ കൂടുതലായി എടുക്കാനാവും. നിലവിലുള്ള പലിശനിരക്കായ 9.68 ശതമാനം തന്നെയാണ് ഈ വായ്പയ്ക്കും ബാധകമാവുക. മറ്റ് ബാങ്കുകളിലെ ഉപഭോക്താക്കള്‍ക്ക് അവരുടെ വായ്പ ഫെഡറല്‍ ബാങ്കിലേക്ക് മാറ്റിക്കൊണ്ട് പദ്ധതിയില്‍ പങ്കുചേരാനാവും. ദുരിതാശ്വാസക്യാമ്പുകളില്‍ ബാങ്ക് ജീവനക്കാര്‍ ഭക്ഷ്യ, വസ്ത്രവിതരണവും നടത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























