വേദം അറിയാവുന്ന ആര്‍ക്കും പുരോഹിതരാവാമെന്ന സര്‍ക്കാര്‍ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി; ക്ഷേത്രങ്ങളിലെ പുരോഹിത നിയമനത്തില്‍ ആചാരം പാലിക്കണമെന്ന് സുപ്രീംകോടതി

വേദം അറിയാവുന്ന ആര്‍ക്കും പുരോഹിതരാവാമെന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.ക്ഷേത്രങ്ങളിലെ പുരോഹിത നിയമനത്തില്‍ ആചാരം പാലിക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു.
തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ ജാതിപരമായ വിവേചനമില്ലാതെ വേദം അറിയാവുന്ന ആര്‍ക്കും പുരോഹിതരാവാമെന്ന സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതി പുതിയ വിധി പുറപ്പെടുവിച്ചത്.
പുരോഹിതനാവാന്‍ ജാതിയുടെ പിന്‍ബലം വേണ്ടെന്ന ഉത്തരവ് കൊണ്ടുവന്നത് 1971-ല്‍ എം. കരുണാനിധിയുടെ നേതൃത്വത്തില്‍ ഉള്ള ഡി.എം.കെ. സര്‍ക്കാറാണ്.
വേദങ്ങളും ശാസ്ത്രങ്ങളും അറിയാവുന്ന ആര്‍ക്കും പുരോഹിതരാവാമെന്ന നിലപാടാണ് ഡി.എം.കെ. സര്‍ക്കാര്‍ എടുത്തിരുന്നത്. ഇത് സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടെങ്കിലും അന്ന് കോടതി സര്‍ക്കാരിനൊപ്പം നിന്നു.
സുപ്രീംകോടതിയുടെ വിധി അടിസ്ഥാനമാക്കി 2006-ല്‍ ഡി.എം.കെ. സര്‍ക്കാര്‍ പുതിയൊരു ഉത്തരവ് പുറപ്പെടുവിച്ചു. തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ പുരോഹിതരാവാന്‍ ബ്രാഹ്മണരായിരിക്കേണ്ടതില്ലെന്നും ക്ഷേത്രാചാരങ്ങളില്‍ അവഗാഹമുള്ളവര്‍ക്ക് ഏതു ജാതിക്കാരായാലും പുരോഹിതരാവാമെന്നുമായിരുന്നു ഈ ഉത്തരവ് വ്യക്തമാക്കിയത്.
ഇതിനെതിരെ ഒരു സംഘടന നല്‍കിയ ഹര്‍ജിയിന്മേലാണ് ബുധനാഴ്ച സുപ്രിംകോടതി പുതിയ വിധി പുറപ്പെടുവിച്ചത്. പുരോഹിതരെ നിയമിക്കുമ്പോള്‍ അഗ്മശാസ്ത്രം അനുശാസിക്കുന്ന വിധികള്‍ പിന്തുടരുന്നത് ഭരണഘടന അനുശാസിക്കുന്ന തുല്യതയുടെ ലംഘനമല്ലെന്ന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ചൂണ്ടിക്കാട്ടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























