മോഡിയെ പിന്തള്ളി സണ്ണി ലിയോണ്‍, ഗൂഗിളില്‍ തിരഞ്ഞ വ്യക്തികളുടെ പട്ടികയില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ തിരയുന്നത് സണ്ണിയെ

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പിന്നിലാക്കി സണ്ണി ലിയോണ്‍ വീണ്ടും മുന്നില്‍. ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരയുന്നത് ആരെയെന്നോ?. സണ്ണി ലിയോണിനെ. ഇന്ത്യയില്‍ ഓരോ വര്‍ഷവും ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരയുന്നവരെക്കുറിച്ച് ഗൂഗിള്‍ പുറത്തുവിടുന്ന പട്ടിക പ്രകാരം വ്യക്തികളുടെ ഗണത്തില്‍ കഴിഞ്ഞ വര്‍ഷം രണ്ടാം സ്ഥാനത്തായിരുന്ന മോദി ഇത്തവണ പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അതേസമയം, തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ തിരയുന്നയാളെന്ന \'നേട്ടം\' ബോളിവുഡ് താരം സണ്ണി ലിയോണ്‍ നിലനിര്‍ത്തി.
ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍, അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാം, ബോളിവുഡ് നടിമാരായ കത്രീന കൈഫ്, ദീപിക പാദുകോണ്‍ എന്നിവരും പട്ടികയില്‍ സണ്ണി ലിയോണിന് പിന്നാലെയുള്ളവര്‍. ഷാരുഖ് ഖാന്‍ ഇത്തവണ ആറാമതാണ്. അതേസമയം, ആകെ കണക്കെടുത്താല്‍ ഫ്‌ലിപ്കാര്‍ട്ട്, സണ്ണി ലിയോണ്‍, യു യുറേക എന്നീ പദങ്ങള്‍ ആണ് ഇന്ത്യക്കാര്‍ കാര്യമായി തിരഞ്ഞത്. രാജ്യാന്തര തലത്തില്‍ ലാമര്‍ ഒദോം, ഷാര്‍ലി ഹെബ്ദൊ, ജുറാസിക് വേള്‍ഡ്, പാരീസ്, ഫ്യൂരിയസ് 7, ഫോള്‍ഔട്ട് 4 എന്നിവയാണ് തിരച്ചിലില്‍ മുന്നിലെത്തിയത്.
പതിവിന് വിപരീതമായി ഐആര്‍സിടിസിയെ പിന്തള്ളി ഫ്‌ലിപ്പ്കാര്‍ട്ട് തിരച്ചില്‍ പട്ടികയില്‍ മുന്നിലെത്തി. ഐആര്‍സിടിസിക്ക് നിലവില്‍ രണ്ടാം സ്ഥാനം മാത്രമാണ്. 2013 ലും 2014 ലും ഐആര്‍സിടിസിയാണ് പട്ടികയില്‍ മുന്നില്‍ ഉണ്ടായിരുന്നത്. ഇതുകൂടാതെ എസ്ബിഐ, ആമസോണ്‍, സ്‌നാപ്ഡീല്‍, ഇന്ത്യന്‍ റെയില്‍വെയ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ക്രിക്ക് ബസ്സ്, വാട്‌സാപ്പ്, ജഅഥഠങ എന്നിവയും പട്ടികയില്‍ ഇടം പിടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha

























