ബിഹാറില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിധവകള്‍ പാകം ചെയ്യുന്നതിന് വിലക്ക്

ബിഹാറില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ വിധവ പാകംചെയ്ത ഉച്ചഭക്ഷണം കഴിക്കുന്നതില്‍ നിന്നു കുട്ടികള്‍ക്കു വിലക്ക്. സംഭവം വിവാദമായതോടെ വിധവയായ പാചകക്കാരിയെ സ്‌കൂള്‍ അധികൃതര്‍ പുറത്താക്കി. ബിഹാറിലെ ഗോപാല്‍ഗഞ്ച് ജില്ലയിലാണു സംഭവം. സുനിത കന്‍വാര്‍ എന്ന സ്ത്രീക്കാണു ദുര്‍വിധി നേരിടേണ്ടിവന്നത്.
ഗ്രാമീണരുടെ സമ്മര്‍ദത്തെതുടര്‍ന്ന് സുനിതയെ ജോലിയില്‍നിന്നു പിരിച്ചുവിടുകയും ബാബിത ദേവിയെന്ന സ്ത്രീയെ പാചകക്കാരിയായി നിയമിക്കുകയും ചെയ്തു. ഇതോടെ സുനിത പരാതിയുമായി ജില്ലാ മജിസ്‌ട്രേറ്റിനെ സമീപിച്ചു.
സംഭവത്തില്‍ ജില്ലാ മജിസ്‌ട്രേറ്റ് അന്വേഷണം നടത്തി തിരികെ ജോലിയില്‍ പ്രവേശിക്കുവാന്‍ സുനിതയ്ക്ക് അനുമതി നല്‍കി. എന്നാല്‍, ഇവരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഗ്രാമവാസികള്‍ ശക്തമായ പ്രതിഷേധത്തിലാണ്. ഇതോടെ സ്‌കൂള്‍ അനിശ്ചിത കാലത്തേക്കു പൂട്ടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























