ഇന്ത്യ രഹസ്യ ആണവശാല പണിയുന്നെന്ന് ഫോറിന്‍ പോളിസിയുടെ റിപ്പോര്‍ട്ട്

ദക്ഷിണകര്‍ണാടകത്തില്‍ ഇന്ത്യ അതിവരഹസ്യ ആണവശാല പണിയുന്നെന്ന് അന്താരാഷ്ട്ര വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന വാരികയായ \'ഫോറിന്‍ പോളിസി\'യുടെ റിപ്പോര്‍ട്ട്. ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ആണവോര്‍ജ നിര്‍മാണശാലയാണിത്. ആണവഗവേഷണ ലബോറട്ടറികള്‍, ആണവോര്‍ജ ഉത്പാദന യന്ത്രങ്ങള്‍, ആയുധനിര്‍മാണകേന്ദ്രങ്ങള്‍ എന്നിവ ഈ സമുച്ചയത്തിലുണ്ടാകും.
ആണവഗവേഷണം വിപുലമാക്കുക, രാജ്യത്തെ ആണവറിയാക്ടറുകള്‍ക്കാവശ്യമായ ഇന്ധനമുണ്ടാക്കുക, പുതിയ മുങ്ങിക്കപ്പലുകളുടെ കരുത്തുകൂട്ടുക എന്നിവയാണ് ഈ പദ്ധതിയിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നതെന്നാണ് വാരികയുടെ നിഗമനം. പുതിയ ഹൈഡ്രജന്‍ ബോംബുകളില്‍ ഉപയോഗിക്കുന്ന ഇന്ധനമായ സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ വന്‍ശേഖരമുണ്ടാക്കുകയാണ് സുപ്രധാനലക്ഷ്യമെന്ന് ഇന്ത്യയിലെ മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ലണ്ടനിലെയും വാഷിങ്ടണിലെയും നിഷ്പക്ഷ വിദഗ്ധരെയും ഉദ്ധരിച്ച് വാരിക ചൂണ്ടികാട്ടുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























