എയര്‍ഇന്ത്യ ടെക്‌നീഷ്യന്റെ മരണം : പൈലറ്റിനേയും സഹപൈലറ്റിനേയും താത്ക്കാലികമായി സസ്പന്‍ഡ് ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടു

വിമാനത്തില്‍ യാത്രക്കാരെ കയറ്റിയ ശേഷം വാതില്‍ അടച്ചു വിമാനം റണ്‍വേയിലേക്ക് ട്രാക്ടറിനു സമാനമായ ടോ വാന്‍ ഉപയോഗിച്ച് മുന്നില്‍നിന്നു പിന്നിലേക്കു തള്ളിനീക്കുകയാണു ചെയ്യുക. പോകേണ്ട ദിശയിലേക്കു വിമാനത്തിന്റെ മുന്‍ഭാഗം തള്ളിനീക്കിവച്ച ശേഷം ടോ വാനും വിമാനവും തമ്മിലുള്ള ബന്ധം വേര്‍പെടുത്തും. തുടര്‍ന്ന് സര്‍വീസ് എന്‍ജിനീയര്‍ പൈലറ്റിനു സിഗ്‌നല്‍ നല്‍കിയാലേ പുറപ്പെടാനാകൂ.
രവി സുബ്രഹ്മണ്യന്റെ നിര്‍ദേശപ്രകാരം ടെക്‌നീഷ്യന്‍ ടോ വാനിന്റെ ബന്ധം വേര്‍പെടുത്തിയെങ്കിലും പൈലറ്റിന് അന്തിമ സിഗ്‌നല്‍ നല്‍കും മുന്‍പേ, സിഗ്‌നല്‍ ലഭിച്ചെന്നു തെറ്റിദ്ധരിച്ച സഹ പൈലറ്റ് \'ഓള്‍ ക്ലിയര്‍\' സന്ദേശം നല്‍കി; പൈലറ്റ് എന്‍ജിന്‍ സ്റ്റാര്‍ട്ട് ചെയ്തു ഉടന്‍ വിമാനം തെന്നിനീങ്ങുകയും രവി എന്‍ജിനകത്തേക്കു വലിച്ചെടുക്കപ്പെടുകയും ചെയ്തു. വിമാനം അപ്രതീക്ഷിതമായി നീങ്ങാതിരിക്കാന്‍ ചക്രത്തിനു മുന്നില്‍ തടസ്സവസ്തു വയ്ക്കാറുണ്ട്. ബുധനാഴ്ച ഇക്കാര്യത്തിലും പിഴവുണ്ടായോ എന്നു പരിശോധിക്കുന്നു.
വിമാന എന്‍ജിനിലേക്കു വലിച്ചെടുക്കപ്പെട്ട് സര്‍വീസ് എന്‍ജിനീയര്‍ രവി സുബ്രഹ്മണ്യന്‍ (50) മരിച്ച സംഭവത്തില്‍ അന്വേഷണത്തിന്റെ ഭാഗമായി പൈലറ്റിനെയും സഹപൈലറ്റിനെയും എയര്‍ ഇന്ത്യ ജോലിയില്‍നിന്നു മാറ്റിനിര്‍ത്തി. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനു മുന്‍പുള്ള നടപടിക്രമങ്ങളിലെ പിഴവാണ് അപകട കാരണമെന്നാണു പ്രാഥമിക നിഗമനം.
ബുധനാഴ്ച രാത്രി 8.40നു മുംബൈഹൈദരാബാദ് വിമാനം നൂറിലേറെ യാത്രക്കാരുമായി പുറപ്പെടാന്‍ തയാറെടുക്കവെയായിരുന്നു അത്യപൂര്‍വ ദുരന്തം. സര്‍വീസ് എന്‍ജിനീയര്‍ സിഗ്‌നല്‍ നല്‍കിയതായി തെറ്റിദ്ധരിച്ച പൈലറ്റ് എന്‍ജിന്‍ സ്റ്റാര്‍ട്ടാക്കിയപ്പോള്‍, വിമാനത്തിനടുത്തു നിന്നിരുന്ന രവി സുബ്രഹ്മണ്യന്‍ ചിറകനടിയിലുള്ള ഫാനിലൂടെ എന്‍ജിനകത്തേക്കു വലിച്ചെടുക്കപ്പെടുകയായിരുന്നു.
രവിയുടെ സംസ്‌കാരം ചെന്നൈയില്‍ നിന്നെത്തിയ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ നവിമുംബൈ സാന്‍പാഡ സെക്ടര്‍ അഞ്ചിലെ ശ്മശാനത്തില്‍ നടത്തി. സാന്‍പാഡ സെക്ടര്‍ ഒന്‍പതിലെ മില്ലെനിയം ബില്‍ഡിങ്ങിലാണു 12 വര്‍ഷമായി താമസം. ഭാര്യ: സുജാത. മകന്‍ കൃഷ്ണ (എന്‍ജി. വിദ്യാര്‍ഥി). ദുഃഖാചരണത്തിന്റെ ഭാഗമായി ഇന്നു 11ന് എയര്‍ ഇന്ത്യയുടെ എല്ലാ ഓഫിസുകളിലും രണ്ടു മിനിറ്റ് മൗനാചരണം നടത്തും.
രവിയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരവും കുടുംബത്തിലൊരാള്‍ക്കു ജോലിയും നല്‍കുമെന്ന് എയര്‍ ഇന്ത്യ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ (സിഎംഡി) അശ്വനി ലോഹാനി അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























