മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കാന്‍ പദ്ധതി ഇടുന്നതില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ കേരളത്തിലെ വാഹനങ്ങള്‍ തടഞ്ഞിട്ടു

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മാക്കാന്‍ പദ്ധതിയിടുന്നതില്‍ പ്രതിഷേധിച്ചു തമിഴ്‌നാട്ടുകാര്‍ അവരുടെ അതിര്‍ത്തിയില്‍ കേരളാവാഹനങ്ങള്‍ തടഞ്ഞു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുമ്പോള്‍ നെഞ്ചിടിപ്പ് കൂടുന്ന കേരളത്തിനെ കൂടുതല്‍ പ്രകോപിപ്പിച്ചുകൊണ്ട് തമിഴ്ജനതയുടെ വഴിതടയല്‍ സമരവും നടത്തുന്നു. ഗൂഡല്ലൂരില്‍ കര്‍ഷകരാണ് വഴിതടയല്‍ നടത്തിയത്.
വ്യാഴാഴ്ച കേരളത്തില്‍ നിന്നെത്തിയ അനേകം വാഹനങ്ങളാണ് ഗൂഡല്ലൂരില്‍ തടഞ്ഞിട്ടത്. തമിഴ്‌നാട് ആശങ്ക ഉയര്‍ത്തുന്ന നിലയില്‍ ജലനിരപ്പ് ഉയര്‍ത്തുന്നതും അറിയിക്കാതെ ഷട്ടറുകള്‍ അടയ്ക്കുകയും തുറക്കുകയും ചെയ്യുന്നതും കേരളത്തെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. അടുത്തിടെ ജലം 142 അടിയിലേക്ക് ഉയര്‍ന്നപ്പോള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ പെരിയാറിലേക്കുള്ള ഷട്ടര്‍ തമിഴ്‌നാട് തുറന്നത് പെരിയാറിന്റെ തീരപ്രദേശ വാസികളായവര്‍ക്ക് വെള്ളപ്പൊക്കം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമായിരുന്നു.
ഇതിന് പിന്നാലെയാണ് മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ മുഖ്യമന്ത്രി പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തിയത്. ഇക്കാര്യം പലപ്പോഴായി ഉമ്മന്‍ചാണ്ടി മോഡിയുടെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തിരുന്നു. അതിനിടയില്‍ കഴിഞ്ഞ ദിവസം ജലനിരപ്പ് നേരിയ തോതില്‍ ഉയര്‍ന്ന് 141.65 അടിയിലെത്തി.
മുല്ലപ്പെരിയാര്‍ ജലനിരപ്പ് കുറയ്ക്കരുതെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. വ്യാഴാഴ്ച അണക്കെട്ടിലേക്ക് സെക്കന്‍ഡില്‍ 2250 ഘനയടി വെള്ളം ഒഴുകിയെത്തിയപ്പോള്‍ തമിഴ്‌നാട്ടിലേക്ക് 2100 ഘനയടി വെള്ളം കൊണ്ടുപോയി. തേക്കടിയിലും മുല്ലപ്പെരിയാര്‍ അണക്കെട്ടിലും മഴ പെയ്തില്ല. ജലനിരപ്പ് 141.8 അടിയിലെത്തിയാല്‍ സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് വെള്ളം ഇടുക്കിയിലേക്ക് ഒഴുക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























