മണിപ്പൂര്‍ സന്ദര്‍ശിക്കാനൊരുങ്ങി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി..... കലാപം പ്രതിരോധിക്കുന്നതില്‍ പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും പരാജയപ്പെട്ടെന്ന വിമര്‍ശനം കടുപ്പിച്ചിരിക്കുന്നതിനു പിന്നാലെയാണ് രാഹുല്‍ കലാപ ബാധിത മേഖല സന്ദര്‍ശിക്കുമെന്ന പ്രഖ്യാപനം

ഈ മാസം 29നും 30നുമാണ് രാഹുലിന്റെ മണിപ്പൂര്‍ സന്ദര്‍ശനം.
് രാഹുലിന്റെ ദ്വിദിന സന്ദര്‍ശന പരിപാടി അറിയിച്ചത് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ്. ''ഏകദേശം രണ്ട് മാസമായി മണിപ്പൂര്‍ കത്തുകയാണ്, ഇതൊരു മാനുഷിക ദുരന്തമാണ്, വിദ്വേഷമല്ല, സ്‌നേഹത്തിന്റെ ശക്തിയാകേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്'', അദ്ദേഹം പറഞ്ഞു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ മണിപ്പൂര്‍ സന്ദര്‍ശിച്ചിട്ടില്ല. അമിത് ഷായാണ് മേഖലയിലെ സമാധാന ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. മണിപ്പൂര്‍ പ്രശ്നത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നും പ്രധാനമന്ത്രി മൗനം വെടിയണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
"
https://www.facebook.com/Malayalivartha