അമര്‍നാഥ് യാത്രയ്ക്ക് മുന്നോടിയായി ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ ജമ്മുവില്‍... 62 ദിവസം നീളുന്ന അമര്‍നാഥ് യാത്ര ജൂലൈ ഒന്നിനാണ് ആരംഭിക്കുന്നത്, യാത്രയ്ക്ക് മുന്നോടിയായി നിരവധി തീര്‍ത്ഥാടകര്‍ ജമ്മുവില്‍

ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ അമര്‍നാഥ് യാത്രയ്ക്ക് മുന്നോടിയായി ജമ്മുവില്‍. 62 ദിവസം നീളുന്ന അമര്‍നാഥ് യാത്ര ജൂലൈ ഒന്നിനാണ് ആരംഭിക്കുന്നത്.
യാത്രയ്ക്ക് മുന്നോടിയായി നിരവധി തീര്‍ത്ഥാടകരാണ് ജമ്മുവിലെത്തുന്നത്. ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ്, ഗുജറാത്ത്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള 200-ലധികം തീര്‍ത്ഥാടക സംഘങ്ങളാണ് ഹിമാലയത്തിലെ ഭഗവതി നഗര്‍ ബേസ് ക്യാമ്പിലെത്തുന്നത്. ജൂലൈയില്‍ ആരംഭിക്കുന്ന അമര്‍നാഥ് യാത്രയില്‍ പങ്കെടുക്കാനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് ഹിമാലയത്തിലെത്തുന്നത്.
തെക്കന്‍ കാശ്മീര്‍ ഹിമാലയത്തിലെ ഗുഹാക്ഷേത്രത്തിലാണ് തീര്‍ത്ഥാടകര്‍ പ്രാര്‍ത്ഥന നടത്തുന്നത്. എല്ലാ വര്‍ഷവും ജൂണ്‍ 1-ന് അമര്‍നാഥ് യാത്ര ആരംഭിക്കുകയും ആഗസ്റ്റ 31-ന് യാത്ര അവസാനിക്കുകയും ചെയ്യും. ജമ്മുകശ്മീര്‍ അമര്‍നാഥിലെ ഗുഹയില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് അമര്‍നാഥിലെ ഗുഹാക്ഷേത്രം
മഞ്ഞ് കൊണ്ടുള്ള ശിവലിംഗമാണ് ഇവിടത്തെ പ്രതിഷ്ഠ. ഹിമലിംഗം എന്നാണ് പറയുന്നത്. ശൈത്യക്കാലത്ത് ഗുഹയില്‍ ജലം വീഴ്ന്ന് മഞ്ഞായി ഉറയുകയും അത് ശിവലിംഗത്തിന്റെ രൂപത്തില്‍ കാണപ്പെടുകയും ചെയ്യുന്നു. വേനല്‍ക്കാലത്ത് മഞ്ഞുരുകി ശിവലിംഗം അപ്രത്യക്ഷമാകാറുമുണ്ട്.
ശ്രീനഗറില്‍ നിന്ന് 136 കിലോമീറ്റര്‍ വടക്കുകിഴക്ക് ഭാഗത്തായി സമുദ്രനിരപ്പില്‍ നിന്ന് 13,000 അടി ഉയരത്തിലാണ് പ്രസിദ്ധമായ ഈ ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
https://www.facebook.com/Malayalivartha


























