മധ്യപ്രദേശില്‍ വിവാഹസംഘം സഞ്ചരിച്ച ട്രക്ക് നദിയിലേക്ക് മറിഞ്ഞ് കുട്ടികള്‍ ഉള്‍പ്പടെ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരുക്ക്

മധ്യപ്രദേശില്‍ വിവാഹസംഘം സഞ്ചരിച്ച ട്രക്ക് നദിയിലേക്ക് മറിഞ്ഞ് കുട്ടികള്‍ ഉള്‍പ്പടെ അഞ്ചുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഡാതിയ ജില്ലയിലെ ബുഹറ ഗ്രാമത്തിലാണ് സംഭവം നടന്നത്.
ഗ്വാളിയോറിലെ ബില്‍ഹേതി ഗ്രാമവാസികളാണ് അപകടത്തില്‍പ്പെട്ടത്. ടികംഗഡിലെ ജാതാരയിലേക്ക് പോവുകയായിരുന്നു ഇവര്‍. ചെളിയില്‍ തെന്നി നീങ്ങിയ ലോറി നദിയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.
65 കാരിയായ സ്ത്രീ, 18കാരന്‍, രണ്ടിനും മൂന്നിനും വയസിനിടെയിലുള്ള മൂന്ന് കുട്ടികള്‍ എന്നിവരാണ് മരിച്ചത്. 20ഓളം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്.
https://www.facebook.com/Malayalivartha


























