ചന്ദ്രയാന്‍3 ന്റെ വിക്ഷേപണ തീയതി പ്രഖ്യാപിച്ച് ഐഎസ്ആര്‍ഒ...

ചന്ദ്രയാന്‍3 ന്റെ വിക്ഷേപണ തീയതി പ്രഖ്യാപിച്ച് ഐഎസ്ആര്‍ഒ. ജൂലൈ 13ന് ഉച്ചയ്ക്ക് 2.30 നായിരിക്കും ചാന്ദ്ര ദൗത്യത്തിന് തുടക്കമാവുക. ചന്ദ്രയാന്‍2 ദൗത്യത്തില്‍ നിന്നുള്ള പോരായ്മകള്‍ ഉള്‍ക്കൊണ്ടാണ് മൂന്നാം ദൗത്യത്തിനായി ഐഎസ്ആര്‍ഒ തയ്യാറാകുന്നത്.
അപകട സാദ്ധ്യത ലഘൂകരിച്ച് വിജയസാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നതിനായി കര്‍ശനമായ പരിശോധനകള്‍ക്ക് ശേഷമായിരിക്കും വിക്ഷേപണം നടത്തുക. ആകെ 615 കോടി ചിലവ് വരുന്ന ചന്ദ്രയാന്‍ ദൗത്യത്തെ ജി എസ് എല്‍ വി മാര്‍ക്ക് 3 ഹെവി ലിഫ്റ്റ് ലോഞ്ച് വെഹിക്കിളാണ് വഹിക്കുക. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് ഇന്ത്യയുടെ അഭിമാന ദൗത്യത്തിന്റെ വിക്ഷേപണമുണ്ടാവുക.
2008ല്‍ ചന്ദ്രയാന്‍1 വിക്ഷേപണം ഇന്ത്യയെ ബഹിരാകാശത്ത് അവഗണിക്കാനാവാത്ത ശക്തിയാക്കി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ആദ്യം എത്തിയ രാജ്യമെന്ന നിലയില്‍ അവിടെ ഇന്ത്യയ്ക്കാണ് മുന്‍ഗണന. എന്നാല്‍ രണ്ടാം ദൗത്യമായ ചന്ദ്രയാന്‍ 2 ഭാഗിക വിജയം മാത്രമായിരുന്നു. ചന്ദ്രയാന്‍2ന്റെ ഭാഗമായി വിക്ഷേപിച്ച വിക്രം റോവര്‍ ചന്ദ്രോപരിതലത്തില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. അതിനാല്‍ തന്നെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ വിജയകരമായി സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുകയാണ് ചന്ദ്രയാന്‍ മൂന്നിന്റെ ലക്ഷ്യം.
ലാന്‍ഡര്‍, റോവര്‍ എന്നിവ മാത്രമാണ് ചന്ദ്രയാന്‍3 ദൗത്യത്തിലെ പ്രധാന ഉപകരണങ്ങള്‍. രണ്ടാം ദൗത്യത്തില്‍ വിക്ഷേപിച്ച ഓര്‍ബിറ്റര്‍ വിജയകരമായി തുടര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനാലാണ് ഇത്തവണ ഒഴിവാക്കിയത്. ഓര്‍ബിറ്ററിന് പകരം പ്രൊപ്പല്‍ഷന്‍ മൊഡ്യൂളായിരിക്കും ലാന്‍ഡറിനെ ചന്ദ്രന്റെ ഭ്രമണപഥത്തിന് 100 കിലോമീറ്റര്‍ ദൂരം വരെ വഹിക്കുക.
https://www.facebook.com/Malayalivartha


























