ത്രിപുരയില്‍ രഥയാത്രയ്ക്കിടെ അപകടം... രഥം വൈദ്യുത ലൈനില്‍ തട്ടി രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ആറുപേര്‍ ഷോക്കേറ്റ് മരിച്ചു

ത്രിപുരയില്‍ രഥയാത്രയ്ക്കിടെ രഥം വൈദ്യുത ലൈനില്‍ തട്ടി രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ആറുപേര്‍ ഷോക്കേറ്റ് മരിച്ചു. 15പേര്‍ക്ക് പരിക്കേറ്റു. ത്രിപുരയിലെ ഉനകോട്ടി ജില്ലയിലാണ് സംഭവം. വര്‍ഷം തോറും നടക്കുന്ന രഥയാത്ര ഉത്സവത്തിനിടെയാണ് അപകടമുണ്ടായത്. ഇരുമ്പു കൊണ്ടാണ് രഥം നിര്‍മിച്ചിരുന്നത്.
യാത്ര കടന്നു പോകുന്ന പാതയിലെ 133 കെവി ഹൈ വോള്‍ട്ട് ഇലക്ട്രിക് ലൈനിലാണ് രഥം തട്ടിയത്. രഥത്തിലുണ്ടായിരുന്ന കുട്ടികളും രഥം വലിച്ചവരുമാണ് അപകടത്തില്‍ മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. വലിയ തോതില്‍ വൈദ്യുതി പ്രവഹിച്ചതിനാല്‍ നാട്ടുകാര്‍ക്കും അപകടത്തില്‍ പെട്ടവരെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രഥം എങ്ങനെ വൈദ്യുതി ലൈനില്‍ ഇടിച്ചുവെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. സംഭവത്തില്‍ ത്രിപുര മുഖ്യമന്ത്രി മണിക് സാഹ അനുശോചനം രേഖപ്പെടുത്തി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അഗര്‍ത്തലയില്‍ നിന്ന് കുമാര്‍ഘട്ടിലേയ്ക്കുള്ള യാത്രയിലാണെന്ന് അദ്ദേഹം അറിയിച്ചു.
https://www.facebook.com/Malayalivartha


























