ലൈംഗികബന്ധത്തിനു വിസമ്മതിച്ച ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്തു കൊലപ്പെടുത്തി... സംഭവത്തില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി

കര്‍ണാടകത്തില്‍ ലൈംഗികബന്ധത്തിനു വിസമ്മതിച്ച ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്തു കൊലപ്പെടുത്തി. സംഭവത്തില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. ദാവന്‍ഗരെ ഫസ്റ്റ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് അമ്പത്തിനാലുകാരനായ മാരിയപ്പയ്ക്ക് ശിക്ഷ വിധിച്ചത്. ഹരിഹര റൂറല്‍ പൊലീസ് സ്‌റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ കോടതി വിധി പറഞ്ഞിരിക്കുന്നത്.
അമരാവരി ഗ്രാമത്തില്‍ 2020 ഫെബ്രുവരി 19നാണ് മാരിയപ്പ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയത്. മദ്യപിക്കാന്‍ പണം ആവശ്യപ്പെട്ടാണ് മാരിയപ്പ ഭാര്യയുമായി ആദ്യം വഴക്കടിച്ചത്. പിന്നീട് മദ്യലഹരിയില്‍ വീട്ടിലെത്തിയ മാരിയപ്പ ഭാര്യയുമായി ബലമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ശ്രമിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല. ഇതോടെ ക്ഷുഭിതനായ മാരിയപ്പ അടുക്കളയില്‍നിന്ന് കത്തിയുമായി വന്ന് ഭാര്യയുടെ കഴുത്തറുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























