Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

മണിപ്പൂർ കത്തുമ്പോഴും തിരിഞ്ഞ് നോക്കിയിട്ടില്ലാത്ത മോദി ഭിന്നിപ്പിച്ച് വിജയം നേടാൻ ശ്രമിക്കുന്നു: ഏക സിവിൽ കോഡ് മതങ്ങളെ ഭിന്നിപ്പിക്കും: രാജ്യത്തെ സമാധാനം നശിപ്പിച്ച് തെരഞ്ഞെടുപ്പ് വിജയിക്കാനാണ് ബിജെപിയുടെ നീക്കം; പ്രധാനമന്ത്രിക്ക് ചരിത്രം അറിയില്ല! ജനം പാഠം പഠിപ്പിക്കുമെന്ന് എം കെ സ്റ്റാലിൻ

29 JUNE 2023 02:13 PM IST
മലയാളി വാര്‍ത്ത

ഏക സിവിൽ കോഡ് മതങ്ങളെ ഭിന്നിപ്പിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഭിന്നിപ്പിച്ച് വിജയം നേടാനാണ് ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വർഗീയ വിദ്വേഷവും ആശയകുഴപ്പവും ഉണ്ടാക്കാൻ മോദി ശ്രമിക്കുന്നുവെന്ന് സ്റ്റാലിൻ വിമർശിച്ചു. പാട്നയിലെ പ്രതിപക്ഷയോഗം മോദിയെ പരിഭ്രാന്തനാക്കിയെന്ന് വിമര്‍ശിച്ച സ്റ്റാലിന്‍, മണിപ്പൂർ കത്തുമ്പോഴും തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും കുറ്റപ്പെടുത്തി. രാജ്യത്തെ സമാധാനം നശിപ്പിച്ച് തെരഞ്ഞെടുപ്പ് വിജയിക്കാനാണ് ബിജെപിയുടെ ശ്രമം. ബിജെപിയെ ജനം പാഠം പഠിപ്പിക്കുമെന്നും എം കെ സ്റ്റാലിൻ പറഞ്ഞു. പ്രധാനമന്ത്രിക്ക് ചരിത്രം അറിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡിഎംകെ കുടുംബ പാർട്ടി തന്നെയാണ്. തമിഴ്നാടും തമിഴ് ജനതയുമാണ് കരുണാനിധിയുടെ കുടുംബമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏക സിവിൽ കോഡിൽ പ്രധാനമന്ത്രിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി തമിഴ്‌നാട് ഭരണകക്ഷിയായ ഡിഎംകെ രംഗത്തെത്തിയിരുന്നു. ഏക സിവില്‍ കോഡ് നടപ്പാക്കേണ്ടത് ആദ്യം ഹിന്ദുക്കളിലാണെന്നായിരുന്നു ഡി.എം.കെ. നേതാവ് ടി.കെ.എസ്. ഇളങ്കോവന്റെ പ്രസ്താവന. 'ഏകീകൃത സിവില്‍ കോഡ് ആദ്യം കൊണ്ടുവരേണ്ടത് ഹിന്ദു മതത്തിലാണ്. പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ ഉള്‍പ്പെടെ എല്ലാവരെയും രാജ്യത്തെ ഏത് ക്ഷേത്രത്തിലും പൂജ നടത്താന്‍ അനുവദിക്കണം.

ഭരണഘടന എല്ലാ മതങ്ങള്‍ക്കും സംരക്ഷണം ആവശ്യപ്പെടുന്നത് കൊണ്ട് മാത്രമാണ് ഞങ്ങള്‍ ഏക സിവില്‍ കോഡ് ആവശ്യമില്ലെന്ന് പറയുന്നത്. പ്രധാനമന്ത്രി ആദ്യം ഉത്തരം പറയേണ്ടത് രാജ്യത്തെ പട്ടിണിയെ കുറിച്ചും തൊഴിലില്ലായ്മ സംബന്ധിച്ചുമാണെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാലിന്റെ പ്രതികരണം. മണിപ്പൂര്‍ കത്തിക്കൊണ്ടിരിക്കുമ്പോള്‍ അതിനെ കുറിച്ച് ഒരക്ഷരം പോലും പ്രധാനമന്ത്രി പറയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ഏക സിവില്‍ കോഡ് ബില്‍ കൊണ്ടുവരാന്‍ ബി.ജെ.പി. ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് പാര്‍ട്ടികളുടെ പ്രതികരണം. ഏക സിവില്‍ കോഡിന്റെ ആവശ്യകത സംബന്ധിച്ച് മധ്യപ്രദേശിൽ ബി.ജെ.പി. പ്രവർത്തകരുടെ റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചിരുന്നു. ഇതിനു പിന്നാലെ മുസ്ലീം സംഘടനകളും പ്രതിപക്ഷ കക്ഷികളും ശക്തമായ എതിർപ്പുമായി രംഗത്തെത്തിയത് രാഷ്ട്രീയപ്പോരിനൊപ്പം നിയമയുദ്ധത്തിന് കൂടി വഴിതുറന്നു.

 

രാഷ്ട്രീയമായും നിയമപരമായും നേരിടാൻ മുസ്ലിം ലീഗിന്റെ രാഷ്ട്രീയകാര്യ സമിതി പാണക്കാട് അടിയന്തര യോഗം ചേർന്ന് തീരുമാനിച്ചു. എന്നാൽ, ബി.ജെ.പിയോട് കടുത്ത ശത്രുത പുലർത്തുന്ന ആം ആദ്മി പാർട്ടി ഇതിനെ തത്വത്തിൽ ന്യായീകരിച്ചത് പ്രതിപക്ഷ കക്ഷികളിൽ അമ്പരപ്പുളവാക്കി. ഭരണഘടനയുടെ 44-ാം അനുച്ഛേദം ഇക്കാര്യം പറയുന്നുണ്ടെന്നാണ് അരവിന്ദ് കേജ് രിവാൾ വ്യക്തമാക്കിയത്.

കോൺഗ്രസ് തന്ത്രപരമായ നിലപാടിലാണ്. ഉടൻ വരുന്ന നിയമസഭ തിരഞ്ഞെടുപ്പുകളെ ബാധിക്കാത്ത രീതിയിലാകും പാർട്ടിനീക്കം. പരസ്യമായി എതിർക്കാത്തതിൽ ലീഗിന് അമർഷമുണ്ട്. ശക്തമായി എതിർക്കുമെന്നാണ് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയത്. മുസ്ലീം വ്യക്തി നിയമ ബോർഡ് പ്രധാനമന്ത്രിയുടെ നീക്കം ഭരണഘടന വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചു. ന്യൂനപക്ഷം അടക്കം മറ്റു മതവിഭാഗങ്ങളെയും ബാധിക്കുമെന്ന് സംഘടന ചൂണ്ടിക്കാട്ടി.

 

പ്രസിഡന്റ് സൈഫുള്ള റഹ്മാനിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്ന മുസ്ളീം വ്യക്തി നിയമ ബോർഡ് എതിർപ്പ് വ്യക്തമാക്കി ദേശീയ നിയമ ബോർഡിന് സമർപ്പിക്കാനുള്ള കരട് റിപ്പോർട്ടിന് രൂപം നൽകി. ഏകസിവിൽ കോഡ് വന്നാൽ സംഭവിക്കുന്നത് ഇതാണ്... വിവാഹം, വിവാഹമോചനം, പിന്തുടർച്ചാ അവകാശം, ദത്തെടുക്കൽ വിഷയങ്ങളിൽ ബാധകമാവുന്നത് രാജ്യത്തെ പൊതുനിയമമാവും, വിവാഹ രജിസ്ട്രേഷൻ മുതലുള്ള കാര്യങ്ങളാണ് പരിധിയിൽ വരുന്നത്.

വിവാഹ ചടങ്ങുകളിലെയോ ആരാധനാലയങ്ങളിലെ ആചാരങ്ങൾക്കോ ബാധകമാവില്ല. 8.5 ലക്ഷം അഭിപ്രായങ്ങളാണ് നിയമ കമ്മിഷന് കിട്ടിയത്. പൊതുജനാഭിപ്രായം തേടി ജൂൺ14ന് വിജ്ഞാപനം ഇറക്കിയതിന്റെ അടിസ്ഥാനത്തിൽ ജൂലായ് 14 വരെ ലഭിക്കുന്ന അഭിപ്രായങ്ങൾ ക്രോഡീകരിച്ചാവും കേന്ദ്ര സർക്കാരിന് റിപ്പോർട്ട് നൽകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Bungee-jump സുരക്ഷ കയർ ബന്ധിക്കാൻ മറന്നു;  (47 minutes ago)

മുൻ മുഖ്യമന്ത്രിയെ പൂട്ടാൻ പത്മകുമാർ  (52 minutes ago)

VEENA VIJAYAN ബുധനാഴ്ച അറസ്റ്റും  (1 hour ago)

പെണ്ണുങ്ങൾ കൂട്ടത്തോടെ ഇരച്ചെത്തി..!ബസ് നിറഞ്ഞ് കവിഞ്ഞ് ബസ് അനങ്ങിയില്ല..! ക്യാമറ എടുത്ത് പുറത്ത് തള്ളി മന്ത്രി  (1 hour ago)

സങ്കടമടക്കാനാവാതെ....ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ല്ലം സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി..  (2 hours ago)

രേണു സുധിക്ക് ക്യാൻസർ അവൾക്ക് അത് തന്നെ വേണമെന്ന് എല്ലാം ഉഡായിപ്പെന്ന്..കൃപാസനത്തിൽ പോകുമോ..മാതാവ് കൈവിടില്ലെന്നും  (2 hours ago)

  പ്രശസ്ത നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം അന്തരിച്ചു....  (2 hours ago)

Minister-Bindu-Krishna പ്രിയദർശിനിപദ്ധതി യാത്രയ്ക്കിടെ സംഭവിച്ചത്  (3 hours ago)

കോട്ടൂരിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാന ആക്രമണം; ഗുരുതര പരിക്ക്  (3 hours ago)

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി  (3 hours ago)

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....  (3 hours ago)

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (4 hours ago)

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (4 hours ago)

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (4 hours ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (5 hours ago)

Malayali Vartha Recommends