കൂടുതല്‍ പ്രസവിച്ചാല്‍ \\\'വീരപ്രസവിനി\\\' അവാര്‍ഡുമായി ആര്‍.എസ്.എസ്

ഹിന്ദു ജനസംഖ്യ വര്‍ദ്ധിപ്പിക്കുന്നതിനായി പുതിയ തന്ത്രങ്ങളുമായി ആര്‍.എസ്.എസ് രംഗത്ത്. കൂടുതല്‍ തവണ പ്രസവിക്കുന്ന ഹിന്ദു അമ്മമാര്‍ക്ക് ആര്‍.എസ്.എസിന്റെ \'വീരപ്രസവിനി\' പുരസ്‌കാരമായി രണ്ടു ലക്ഷം രൂപ നല്‍കാന്‍ തീരുമാനിച്ചു. ആര്‍.എസ്.എസ്. തലവന്‍ മോഹന്‍ ഭഗവതിന്റെ സാന്നിധ്യത്തില്‍ കണ്ണൂരില്‍ നടന്ന ബൈഠക്കിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ക്രൈസ്തവ മുസ്ലീം കുടുംബങ്ങളിലെ കുട്ടികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള പ്രഖ്യാപനം. അഹിന്ദുക്കളുടെ ജനസംഖ്യാ വര്‍ധനവ് ഇല്ലാതാക്കുന്നതിനായി രൂപീകരിച്ച ഹിന്ദു രക്ഷാജാഗ്രതാ സമിതി മാതൃക കേരളത്തിലും നടപ്പാക്കാനാണ് പുതിയ തീരുമാനം. ഇതിനായി ഗൈനക്കോളജി ഡോക്ടര്‍മാരെയും വിവിധ ആശുപത്രി മാനേജര്‍മാരെയും ബോധവാന്മാരാക്കുന്നതിന് യോഗം വിളിച്ചുചേര്‍ക്കും.
കേരളത്തിലെ പ്രധാന ക്ഷേത്ര പരിസരങ്ങളില്‍ നിന്നും ക്രൈസ്തവ മുസ്ലീം കച്ചവടക്കാരെ ഒഴിപ്പിക്കാനും ആര്‍.എസ്.എസ് തീരുമാനിച്ചിട്ടുണ്ട്. ഇത്തരക്കാരെ ഒഴിപ്പിക്കാനുള്ള ചുമതല ക്ഷേത്ര സമിതിയ്ക്കായിരിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























