Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

ഇന്ത്യൻ ട്രാക്കുകൾ കീഴടക്കും... ചീറിപ്പായാൻ ഹൈഡ്രജൻ ട്രെയിൻ... അമ്പരപ്പിൽ ലോകരാജ്യങ്ങൾ!

29 JUNE 2023 05:30 PM IST
മലയാളി വാര്‍ത്ത

ദേശീയ ഗതാഗത ശൃംഖലയെ ഹരിതാഭമാക്കുന്നതിനുള്ള ഒരു പ്രധാന പദ്ധതിയുടെ ഭാഗമായി രാജ്യത്ത് ഹൈഡ്രജൻ ട്രെയിനുകൾ വരാൻ ഒരുങ്ങുകയാണ്. പൊതുഗതാഗത മേഖലയെ ഹരിതവത്കരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ റെയിൽവേയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ വൈകാതെ ഓടിത്തുടങ്ങുമെന്നാണ് റിപ്പോർട്ട്. ഹരിയാനയിലെ ജിന്ദ് ജില്ലയിലൂടെയാവും ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ഓടുക.

ഈ വർഷം അവസാനത്തോടെ ഹൈഡ്രജൻ പവർ തീവണ്ടികൾ ഓടിത്തുടമെന്നും ഉറപ്പ് ലഭിച്ചിട്ടുണ്ട്. ജിൻഡിൽ നിന്ന് സോനി പട്ടിലേക്കാണ് ട്രെയിൻ ഓടിക്കുക. ഇതിനായുള്ള രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ പവർ പ്ലാന്റ് ജിന്ദിൽ ആരംഭിക്കുമെന്നും റെയിൽവേ വക്താക്കളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ട്രാക്ക് പരിസ്ഥിതി സൗഹൃദമാക്കാൻ ലക്ഷ്യമിട്ടാണ് ഹൈഡ്രജൻ ട്രെയിൻ അവതരിപ്പിക്കുന്നത്.

നോർത്തേൺ റെയിൽവേ ജനറൽ മാനേജർ ശോഭൻ ചൗധരി കഴിഞ്ഞ ദിവസം ഹരിയാനയിലെ ജിന്ദ് ജില്ലയിൽ നടത്തിയ സന്ദർശനത്തിലാണ് ഇത് സംബന്ധിച്ച് സൂചനകൾ നൽകിയത്. നിലവിൽ ജർമ്മനിയിൽ മാത്രമാണ് ഹൈഡ്രജൻ ട്രെയിനുകൾ ഓടുന്നതെന്നും ഇന്ത്യ എങ്ങനെയാണ് ഇത്തരം ട്രെയിനുകൾ ആരംഭിക്കുന്നത് എന്നറിയാൻ ലോകം മുഴുവൻ പദ്ധതി ഉറ്റുനോക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ പ്ലാന്റ് ജിന്ദ് ജില്ലയിലെ റെയിൽവേ ജംഗ്ഷനു സമീപം സ്ഥാപിക്കും. ആദ്യത്തെ ട്രെയിനിന് എട്ട് ബോഗികളാണ് ഉണ്ടാവുക. പ്ലാന്റിന്റെ വികസനം അവസാന ഘട്ടത്തിലെത്തിയതായും ജലത്തിൽ നിന്ന് ഹൈഡ്രജൻ ഉൽപാദിപ്പിക്കുമെന്നും റെയിൽവേ അധികൃതർ പറഞ്ഞു.

ഹൈഡ്രജൻ ട്രെയിനുകൾ പ്രവർത്തിക്കുന്നത് ഫ്യൂവൽ സെല്ലുകളിലാണ്. ഇതിനുള്ളിൽ ഹൈഡ്രജനും ഓക്സിജനും രാസസംയോജനം നടത്തിയ വൈദ്യുതി ഉത്പാദിപ്പിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെയുണ്ടാകുന്ന വൈദ്യുതിയിലാണ് ട്രെയിൻ പ്രവർത്തിക്കുന്നത്. രാസപ്രവർത്തനത്തിന്റെ അവശിഷ്ടമായ വെള്ളം നീരാവി രൂപത്തിലായിരിക്കും അന്തരീക്ഷത്തിലേക്ക് പുറത്തുവിടുക. ട്രെയിൻ ഉപയോഗിക്കേണ്ടതിനേക്കാൾ അധികം ഊർജം ഉത്പാദിപ്പിച്ചാൽ അത് ട്രെയിനിനുള്ളിലെ പ്രത്യേക ലിഥിയം ബാറ്ററിയിലേക്ക് ശേഖരിക്കാൻ കഴിയും.

എട്ട് ബോഗികളുള്ള ഹൈഡ്രജൻ ഇന്ധന അധിഷ്ഠിത ട്രെയിൻ പരിസ്ഥിതി സൗഹൃദമായിരിക്കും. ഹൈഡ്രജൻ ട്രെയിനുകൾ ഡീസൽ എഞ്ചിനുകൾക്ക് പകരം ഹൈഡ്രജൻ ഇന്ധന സെല്ലുകളാണ് ഉപയോഗിക്കുന്നത്. ഈ സെല്ലുകൾ ഹൈഡ്രജനും ഓക്‌സിജനും സംയോജിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. ഇത് ട്രെയിനിന്റെ മോട്ടോറുകൾ പ്രവർത്തിപ്പിക്കുന്നു.

2023-2024 സാമ്പത്തിക വർഷത്തിൽ ജിന്ദ്-സോനിപത് സെക്ഷനുമിടയിൽ എട്ട് ബോഗികളുള്ള ഹൈഡ്രജൻ ഇന്ധന അധിഷ്ഠിത ട്രെയിനിന്റെ ആദ്യ പ്രോട്ടോടൈപ്പ് വിക്ഷേപിക്കാൻ നോർത്തേൺ റെയിൽവേ ലക്ഷ്യമിടുന്നു. നിലവിൽ ഡീസലും വൈദ്യുതിയും ഉപയോഗിച്ചാണ് ട്രെയിനുകൾ ഓടുന്നത് എന്നതിനാൽ രാജ്യത്തിന് ഒരു തകർപ്പൻ പദ്ധതിയായിരിക്കും ഇത്. ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന ട്രെയിനുകൾ അവതരിപ്പിക്കുന്നത് കാർബൺ ബഹിർഗമനം കുറയ്ക്കുക മാത്രമല്ല, വൃത്തിയുള്ളതും ഹരിതവുമായ ഭാവിക്ക് വഴിയൊരുക്കാനും സഹായിക്കും.

അതേസമയം, ഹൈഡ്രജൻ ട്രെയിനുകളുടെ ഉയർന്ന നിർമാണ ചെലവ് ഇത്തരം ട്രെയിനുകളുടെ വ്യാപക ഉപയോഗത്തിന് വെല്ലുവിളിയാണ്. ഗ്രീൻ ഹൈഡ്രജന് കിലോയ്ക്ക് 492 രൂപയാണ് ഇന്ത്യയിൽ വില. ഡീസൽ എഞ്ചിനുകളുടെ പ്രവർത്തനച്ചെലവിനേക്കാൾ 27 ശതമാനം അധികമാണിത്. മാത്രമല്ല ഹൈഡ്രജൻ ട്രെയിനുകളുടെ സുരക്ഷാ പ്രശ്നങ്ങളും കണക്കിലെടുക്കേണ്ടതുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Bungee-jump സുരക്ഷ കയർ ബന്ധിക്കാൻ മറന്നു;  (47 minutes ago)

മുൻ മുഖ്യമന്ത്രിയെ പൂട്ടാൻ പത്മകുമാർ  (52 minutes ago)

VEENA VIJAYAN ബുധനാഴ്ച അറസ്റ്റും  (1 hour ago)

പെണ്ണുങ്ങൾ കൂട്ടത്തോടെ ഇരച്ചെത്തി..!ബസ് നിറഞ്ഞ് കവിഞ്ഞ് ബസ് അനങ്ങിയില്ല..! ക്യാമറ എടുത്ത് പുറത്ത് തള്ളി മന്ത്രി  (1 hour ago)

സങ്കടമടക്കാനാവാതെ....ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ല്ലം സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി..  (2 hours ago)

രേണു സുധിക്ക് ക്യാൻസർ അവൾക്ക് അത് തന്നെ വേണമെന്ന് എല്ലാം ഉഡായിപ്പെന്ന്..കൃപാസനത്തിൽ പോകുമോ..മാതാവ് കൈവിടില്ലെന്നും  (2 hours ago)

  പ്രശസ്ത നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം അന്തരിച്ചു....  (2 hours ago)

Minister-Bindu-Krishna പ്രിയദർശിനിപദ്ധതി യാത്രയ്ക്കിടെ സംഭവിച്ചത്  (3 hours ago)

കോട്ടൂരിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാന ആക്രമണം; ഗുരുതര പരിക്ക്  (3 hours ago)

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി  (3 hours ago)

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....  (3 hours ago)

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (4 hours ago)

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (4 hours ago)

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (4 hours ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (5 hours ago)

Malayali Vartha Recommends