ചൈനയെ മറികടന്ന് അത് സ്വന്തമാക്കി ഇന്ത്യ... അമ്പരപ്പിൽ ലോകരാജ്യങ്ങൾ... ഞെട്ടിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

അഭിമാനകരമായ നേട്ടങ്ങളിലേക്ക് ചുവടുവയ്ക്കുകയാണ് നമ്മുടെ രാജ്യം. കേന്ദ്ര സർക്കാർ അധികാരത്തിലേറും മുൻപ് നൽകിയ ഒരു വാക്കായിരുന്നു ലോകോത്തര നിലവാരത്തിലേക്ക് ഇന്ത്യൻ റോഡുകളെ ഉയർത്തും എന്നത്. അത് ഇപ്പോൾ സംശയം ഏതുമില്ലാതെ സാധ്യമാക്കിയിരിക്കുകയാണ്. ഒപ്പം ഒരു റെക്കോർഡ് നേട്ടവും.
ലോകത്തെ ഏറ്റവും വലിയ റോഡ് ശൃംഖലയിൽ രണ്ടാം സ്ഥാനത്തേയ്‌ക്ക് കുതിച്ചുയർന്ന് ഇന്ത്യ. കഴിഞ്ഞ ഒമ്പത് വർഷം കൊണ്ട് ഇന്ത്യയുടെ റോഡ് ശൃംഖലയിൽ വിപ്ലവാത്മകരമായ മാറ്റമാണ് കേന്ദ്ര സർക്കാർ കൊണ്ടുവന്നത്. 59 ശതമാനം വളർച്ചയോടെയാണ് ഇന്ത്യ മുന്നിലേക്ക് കുതിക്കുന്നത്. ഈ വിപുലീകരണത്തെ തുടർന്ന് അമേരിക്ക കഴിഞ്ഞാൽ ഏറ്റവും വലിയ റോഡ് ശൃംഖലയുളളത് ഇന്ത്യയിലാണ്.
ചൈനയെ പിന്തള്ളിക്കൊണ്ടാണ് പുത്തൻ നേട്ടം ഇന്ത്യ കൈവരിച്ചതെന്ന് കേന്ദ്ര റോഡ് ഗതാഗതമന്ത്രി നിതിൻ ഗഡ്‍കരി പറഞ്ഞു. 2013-14ൽ ദേശീയ പാതകളുടെ ആകെ നീളം 91,000 കിലോമീറ്ററായിരുന്നുവെന്നും 2022-23ൽ ഇത് ഒരു ലക്ഷത്തി 45,000 കിലോമീറ്ററായി വർധിച്ചതായും ഗഡ്കരി പറഞ്ഞു. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ നാലുവരി ദേശീയ പാതകളുടെ ദൈർഘ്യം ഏകദേശം രണ്ട് മടങ്ങ് വർധിച്ചതായും അദ്ദേഹം പറഞ്ഞു.
‘2014 മുതൽ 1.45 ലക്ഷം കിലോമീറ്റർ റോഡാണ് ഇന്ത്യയിൽ നിർമ്മിച്ചത്. ചൈനയെ പിന്തള്ളിയാണ് ഇന്ത്യ രണ്ടാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ഇന്ത്യ നിരവധി ഗ്രീൻഫീൽഡ് എക്സ്പ്രസ് വേകൾ പണിതു. ഇന്ത്യയിലെ എക്കാലത്തെയും ദൈർഘ്യമേറിയ ഡൽഹി-മുംബൈ എക്‌സ്‌പ്രസ് വേയുടെ നിർമ്മാണം നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ഏതാണ്ട് പൂർത്തിയാക്കി കഴിഞ്ഞു.
ഫാസ്ടാഗ് നിലവിൽ വന്നതോടെ ടോൾ പിരിവിൽ ഗണ്യമായ കുതിപ്പുണ്ടായതായി മന്ത്രി പറഞ്ഞു. 2013-14ൽ നാലായിരത്തി 770 കോടിയായിരുന്ന ടോൾ വരുമാനം 2022-23ൽ 41,342 കോടിയായി വർദ്ധിച്ചു. ‘2020-ഓടെ ടോൾ വരുമാനം 1,30,000 കോടി രൂപയായി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഫാസ്ടാഗുകളുടെ ഉപയോഗം ടോൾ പ്ലാസകളിലെ കാത്തിരിപ്പ് സമയം 47 സെക്കന്റായി കുറയ്ച്ചു.
ഇത് 30 സെക്കന്റിൽ താഴെയായി കുറയ്‌ക്കാൻ വിവിധ നടപടികൾ സർക്കാർ കൈക്കൊണ്ട് വരികയാണ്. 2019 ഏപ്രിൽ മുതൽ, രാജ്യത്തുടനീളം NHAI 30,000 കിലോമീറ്ററിലധികം ഹൈവേകൾ നിർമ്മിച്ചു. ഡൽഹിയെ മീററ്റുമായി ബന്ധിപ്പിക്കുന്നതും ലഖ്‌നൗവിനെ യുപിയിലെ ഗാസിപൂരുമായോ ബന്ധിപ്പിക്കുന്നതും പോലുള്ള പ്രധാന എക്‌സ്‌പ്രസ് വേകൾ ഇതിൽ ഉൾപ്പെടുന്നു’ എന്ന് നിതിൻ ഗഡ്‍കരി പറഞ്ഞു.
വടക്കുകിഴക്കൻ മേഖലയിലെ റോഡ് ഹൈവേ ശൃംഖലയുടെ വിപുലീകരണത്തിന് പ്രത്യേക ഊന്നൽ നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് ലക്ഷം കോടിയിലധികം രൂപയുടെ പദ്ധതികളാണ് മേഖലയിൽ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. റോഡ് ശൃംഖലയിൽ ഒന്നാം സ്ഥാനം അമേരിക്കയ്‌ക്കും രണ്ടാം സ്ഥാനം ഇന്ത്യയ്‌ക്കും മൂന്നാം സ്ഥാനം ചൈനയ്‌ക്കുമാണ്. ബ്രിസിലാണ് നാലാം സ്ഥാനത്ത്. റഷ്യ അഞ്ചാം സ്ഥാനത്താണ്.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ, NH-53-ൽ അമരാവതിയ്‌ക്കും അകോലയ്‌ക്കും ഇടയിൽ 75 കിലോമീറ്റർ സിംഗിൾ ബിറ്റുമിനസ് കോൺക്രീറ്റ് റോഡ് 105 മണിക്കൂറും 33 മിനിറ്റും കൊണ്ട് വിജയകരമായി നിർമ്മിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ നേടിയിരുന്നു.
https://www.facebook.com/Malayalivartha


























