കരുക്കൾ നീക്കി BJP... തന്ത്രം മെനഞ്ഞ് ഷാ... മോദിയുമായി രാത്രി 5 മണിക്കൂർ യോഗം... 2024ൽ വ്യാപക ട്വിസ്റ്റിലേക്ക്...

2024ലെ പൊതുതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വലിയ അഴിച്ചു പണിക്ക് ഒരു ബിജെപി നേതൃത്വം. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തന്ത്രങ്ങൾ മെനയാൻ മുതിർന്ന ബിജെപി നേതാക്കൾ ബുധനാഴ്ച രാത്രി യോഗം ചേർന്നു. കേന്ദ്രമന്ത്രി സഭയിലും പാര്‍ട്ടിയും അഴിച്ചു പണി സാധ്യതകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. പാർട്ടിയിലും മറ്റും പദവി വഹിക്കുന്നവരുടെ മാറ്റം ഉൾപ്പെടെയുള്ള നിർണായക തീരുമാനങ്ങള്‍ എടുത്തു എന്നാണ് റിപ്പോർട്ട്.
ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയില്‍ ചേര്‍ന്ന നിര്‍ണായക യോഗത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെ.പി നദ്ദ, മറ്റ് മുതിര്‍ന്ന ബിജെപി നേതാക്കളും പങ്കെടുത്തു. പ്രധാനമന്ത്രി യുഎസിൽനിന്നു തിരിച്ചെത്തി ദിവസങ്ങൾക്കകമാണ് യോഗം. അഞ്ച് മണിക്കൂറോളം ഈ യോഗം നീണ്ടുനിന്നു.
ബിജെപിയുടെ സംഘടനാപരവും രാഷ്ട്രീയ വിഷയങ്ങളിലുമുള്ള വിശദീകണം സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷ് നല്‍കി. കഴിഞ്ഞ ദിവസം ഭോപ്പാലില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി ഏക വ്യക്തി നിയമം കൊണ്ടുവരുമെന്ന സൂചന നല്‍കിയിരുന്നു. അടുത്ത തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് അജണ്ട അതായിരിക്കുമെന്ന സൂചനയാണ് അദ്ദേഹം നല്‍കിയത്.
കര്‍ണാടകയിലുണ്ടായ കനത്ത തിരിച്ചടി ബിജെപി നേതൃത്വത്തെ ഇരുത്തി ചിന്തിപ്പിച്ചിരുന്നു. കർണാടകയിലെ തിരഞ്ഞെടുപ്പ് പരാജയമാണ് തന്ത്രങ്ങളിൽ മാറ്റം വരുത്താൻ ബിജെപിയെ പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തൽ. ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങള്‍ ബിജെപിക്ക് നിര്‍ണായകമാണ്. ഇതില്‍ മധ്യപ്രദേശില്‍ മാത്രമാണ് ബിജെപിക്ക് ഭരണമുള്ളത്.
രാജസ്ഥാനില്‍ എതിരാളികളോടുള്ള ഭരണവിരുദ്ധ വികാരം പാർട്ടിക്ക് അനുകൂലമാകുമെന്നാണ് യോഗത്തിന്റെ വിലയിരുത്തൽ. നിലവിലെ രാഷ്ട്രീയ സാഹചര്യം ബിജെപിക്ക് അനുകൂലമാണോ എന്നതു സംബന്ധിച്ച ചർച്ചകളും യോഗത്തിൽ നടന്നതായി റിപ്പോർട്ട് ഉണ്ട്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഒമ്പതാം വാര്‍ഷികം പ്രമാണിച്ച് ഒരു മാസമായി കേന്ദ്രസര്‍ക്കാരും ബിജെപിയും വ്യാപകമായ പ്രചാരണമാണ് നടത്തുന്നത്.
2024ലെ തിരഞ്ഞെടുപ്പില്‍ ബഹുജന പിന്തുണ ലക്ഷ്യമിട്ടുള്ള പ്രചാരണമാണ് നടത്തുന്നത്. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും ഒരുമാസം നീണ്ടു നിന്ന ജനഹിത പരിശോധന നടത്തിയിരുന്നു. തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ജനപിന്തുണ വർധിപ്പിക്കാനുള്ള നീക്കങ്ങളും ബിജെപി നടത്തുന്നുണ്ട്.
അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കും വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറെടുക്കുന്നതിനിടെ ഏക സിവില്‍ കോഡ് വിഷയം വീണ്ടും ഉയര്‍ത്തുകയാണ് ബിജെപിയും കേന്ദ്രസര്‍ക്കാരും. രാജ്യത്ത് രണ്ട് നിയമങ്ങള്‍ എങ്ങനെ നടപ്പിലാക്കുമെന്നും ഭരണഘടന വിഭാവനം ചെയ്യുന്നതാണ് ഏക സിവില്‍ കോഡെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ചൂണ്ടിക്കാട്ടുന്നു. ഏക സിവില്‍ കോഡ് ഭരണഘടന വിഭാവനം ചെയ്തതാണ്.
നിയമനിര്‍മാണം നടപ്പാക്കാന്‍ സുപ്രിം കോടതി നിര്‍ദേശിച്ചിട്ടുള്ളതാണ്. ഈ നാട് എങ്ങനെ രണ്ട് നിയമങ്ങളില്‍ നടക്കുമെന്നും മുസ്ലിംകളെ പ്രകോപിപ്പിക്കാന്‍ ഏക സിവില്‍ കോഡില്‍ ചിലര്‍ തെറ്റിദ്ധാരണ പരത്തുകയാണെന്നുമാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍. മോദി ഭരണത്തിന്റെ ആദ്യ ടേം അവസാനിക്കുന്ന ഘട്ടത്തില്‍, 2018ലാണ് ജമ്മുകശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്. 2022ല്‍ അയോധ്യ രാമക്ഷേത്രത്തിന്റെ പണി ആരംഭിക്കുകയും ചെയ്തു.
ആര്‍ട്ടിക്കിള്‍ 370നും രാമക്ഷേത്രത്തിനും ശേഷം ബിജെപി 2024ലേക്കുള്ള വഴിയായി ഉന്നം വയ്ക്കുന്ന കേന്ദ്രബിന്ദുവാണ് ഏക സിവില്‍ കോഡ് നടപ്പിലാക്കല്‍. കഴിഞ്ഞയാഴ്ച ഏക സിവില്‍ കോഡ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ മതസംഘടനകളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും തേടി 21ാം നിയമകമ്മിഷന്‍ ഉത്തരവിറക്കുകയും ചെയ്തു.
അന്താരാഷ്ട്രതലത്തില്‍ ഏക സിവില്‍ കോഡ് വിഷയം വിവാദമാക്കി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ താത്പര്യപ്പെടാത്തതുകൊണ്ടു തന്നെ സെപ്തംബറില്‍ ജി20 രാജ്യങ്ങളുമായുള്ള വിവിധ കൂടിക്കാഴ്ചകള്‍ പൂര്‍ത്തിയാകുന്നതുവരെ വേഗത്തിലൊരു നടപടി എടുത്തേക്കില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ഏകസിവില്‍ കോഡ് നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിന് കിട്ടുന്ന അവസാന അവസരം പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനമായിരിക്കും. ഈ സമയം മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha


























