നിലപാട് മാറ്റി ഷാരുഖ് ഖാന്‍, രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്ന് വിശ്വസിക്കുന്നില്ല

രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്ന മുന്‍ നിലപാട് മാറ്റി ബോളിവുഡ് താരം ഷാരുഖ് ഖാന്‍ രംഗത്ത്.
രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും ഇക്കാര്യത്തില്‍ താന്‍ നേരത്തെ നടത്തിയ പരാമര്‍ശങ്ങള്‍ വളച്ചൊടിക്കപ്പെട്ടതാണെന്നും ഷാരുഖ് ഖാന്‍ പറഞ്ഞു.
ഭാവി തലമുറയെക്കുറിച്ചായിരുന്നു തന്നോടുള്ള ചോദ്യമെന്നും ഇതിന് നല്‍കിയ മറുപടി തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നെന്നും താരം വെളിപ്പെടുത്തി. അസഹിഷ്ണുതയുണ്ടെന്ന് വിചാരിക്കുന്നില്ലെന്ന് ഷാരുഖ് ഖാന്‍ പറഞ്ഞു. ഇന്ത്യയില്‍ എല്ലാം ശരിയായി നടക്കുന്നുണ്ട്. താന്‍ പുക വലിക്കുമ്പോള്‍ അല്ലാതെ ഒരിക്കലും തനിക്കെതിരെ ആരും അസഹിഷ്ണുത പ്രകടിപ്പിച്ചിട്ടില്ലെന്നും ഷാരുഖ് ഖാന്‍ പറഞ്ഞു. താന്‍ രാജ്യസ്‌നേഹിയാണ്. തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടതില്‍ ഖേദമുണ്ടെന്നും കിംഗ് ഖാന്‍ പറഞ്ഞു. അസഹിഷ്ണുത സംബന്ധിച്ച് കഴിഞ്ഞ മാസം ഷാരുഖ് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെയും, താരത്തിന്റെ സിനിമകള്‍ ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കില്ലെന്നും ഷാരുഖ് ഇന്ത്യയില്‍ നിന്നും പുറത്ത് പോകണമെന്നും ആവശ്യപ്പെട്ട വിവിധ ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഷാരുഖ് ഖാനും കാജോളും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ദില്‍വാലെ റിലീസ് ചെയ്യാനിരിക്കെയാണ് താരത്തിന്റെ നിലപാട് മാറ്റം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























