ക്ഷയരോഗം; ഇന്ത്യ ഒന്നാമത്

ലോകത്തിലേറ്റവും കൂടുതല്‍ ക്ഷയരോഗികള്‍ ഉള്ളത് ഇന്ത്യയിലാണെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. 2014ലെ കണക്കനുസരിച്ച് 22 ലക്ഷം ക്ഷരോഗികളാണ് ഇന്ത്യയിലുള്ളത്. കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയാണ് ചോദ്യത്തിന് മറുപടിയായി ലോക്‌സഭയില്‍ ഇക്കാര്യം അറിയിച്ചത്.
എന്നാല്‍ രോഗം പകരുന്നതിലും രോഗബാധിതരുടെ ആയുസിലും കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടുണ്ട്. 1990നെ അപേക്ഷിച്ച് ക്ഷയരോഗം ബാധിച്ച് മരണമടയുന്നവരുടെ എണ്ണം പകുതിയായി കുറഞ്ഞെന്നും നദ്ദ ചൂണ്ടിക്കാട്ടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























