കടല്‍കൊള്ളക്കാര്‍ തട്ടിക്കൊണ്ട് പോയ 5 ഇന്ത്യന്‍ നാവികര്‍ സുരക്ഷിതരെന്ന് സുഷമ സ്വരാജ്

നൈജീരിയല്‍ കടല്‍കൊള്ളക്കാര്‍ തട്ടിക്കൊണ്ട് പോയ 5 ഇന്ത്യന്‍ നാവികര്‍ സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു. ഇന്ത്യക്കാരെ തട്ടിക്കൊണ്ട് പോയതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടപ്പോഴാണ് മന്ത്രി ഇക്കാര്യം ട്വീറ്റ് ചെയ്ത്. കൊള്ളക്കാരുമായി ബന്ധപ്പെട്ടുവെന്നും ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്നും മറുപടി ലഭിച്ചതായി സുഷമ ട്വീറ്റ് ചെയ്തു.
നൈജീരിയയിലെ ഇന്ത്യന്‍ ഹൈകമ്മീഷണറായ എ.ആര്‍ ഘനശ്യാം നൈജീരിയ പ്രസിഡന്റുമായി ചര്‍ച്ച നടത്തിയെന്നും തടവില്‍ കഴിയുന്നവരുടെ സുരക്ഷിതമായ മോചനത്തിന് എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും അറിയിച്ചതായി മന്ത്രി പറഞ്ഞു. കഴിഞ്ഞ ഡിസംബര്‍ പതിനൊന്നിനാണ് അഞ്ച് ഇന്ത്യന്‍ നാവികരെ നൈജീരിയയിലെ വാരിയില്‍ നിന്ന് കടല്‍കൊള്ളക്കാര്‍ തട്ടിക്കൊണ്ട് പോയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























