ചെന്നൈ പ്രളയം: റെയില്‍വേയ്ക്ക് നഷ്ടം 100 കോടി

തമിഴ്‌നാട്ടിലുണ്ടായ പ്രളയത്തില്‍ ദക്ഷിണ റെയില്‍വേയ്ക്കു നഷ്ടം 100 കോടി. തമിഴ്‌നാടിന്റെ വിവിധയിടങ്ങളില്‍ വെള്ളം കയറി ട്രാക്ക് നശിച്ചിട്ടുണ്ട്.. ചെന്നൈക്കടുത്ത് കിലോമീറ്ററുകള്‍ നീളത്തിലാണ് ട്രാക്ക് നശിച്ചിരിക്കുന്നത്. ഇതിനു പുറമേ വിവിധയിടങ്ങളിലായി 40 കമ്പാര്‍ട്ട്‌മെന്റുകളും എട്ട് എന്‍ജിനുകളും വെള്ളപ്പൊക്കത്തില്‍ നശിച്ചു. സതേണ്‍ റെയില്‍വേ മാനേജന്‍ വസിഷ്ഠ ജോഹ്‌രിയാണ് ഇക്കാര്യം അറിയിച്ചത്.
വിവിധ ട്രെയിനുകള്‍ റദ്ദാക്കിയതിനാല്‍ ടിക്കറ്റ് കാന്‍സലേഷന്‍ ഇനത്തില്‍ 30 കോടി രൂപ റെയില്‍വേയ്ക്കു തിരിച്ചു നല്‍കേണ്ടിവന്നു. തമിഴ്‌നാട്ടില്‍ റെയില്‍വേയുടെ വിസകനപ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ വര്‍ഷം 67 കോടി രൂപയാണ് മുടക്കിയതെങ്കില്‍ ഈ വര്‍ഷം ഇത് 165 കോടി രൂപയായി ഉയരുമെന്നും വസിഷ്ഠ ജോഹ്‌രി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























