മഹാരാഷ്ട്രയില്‍ ബസുകള്‍ കൂട്ടിയിടിച്ച് ആറ് മരണം... 25 പേര്‍ക്ക് പരുക്ക്, ഹിംഗോലിയിലേക്ക് പോകുകയായിരുന്ന ബസും നാസിക്കിലേക്ക് പോകുന്ന ബസുമാണ് കൂട്ടിയിടിച്ചത്

മഹാരാഷ്ട്രയില്‍ ബസുകള്‍ കൂട്ടിയിടിച്ച് ആറ് മരണം. 25 പേര്‍ക്ക് പരിക്കേറ്റു. അഞ്ച് പേരുടെ നില ഗുരുതരമാണ്. മഹാരാഷ്ട്രയിലെ ബുല്‍ധാനയില്‍ ശനിയാഴ്ച രാവിലെയായിരുന്നു അപകടം ഉണ്ടായത്.
ഹിംഗോലിയിലേക്ക് പോകുകയായിരുന്ന ബസും നാസിക്കിലേക്ക് പോകുന്ന ബസുമാണ് കൂട്ടിയിടിച്ചത്. ലോറിയെ മറികടക്കാനായി ശ്രമിക്കുന്നതിനിടെ നാസിക്കില്‍ നിന്നും വരികയായിരുന്ന ബസ് ഹിംഗോലിയിലേക്കുള്ള ബസിനെ ഇടിക്കുകകയായിരുന്നുവെന്ന് പൊലീസ് .
ജൂലൈ ആദ്യവാരം പ്രദേശത്ത് നടന്ന ബസ് അപകടത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടിരുന്നു. സമൃദ്ധി മഹാമര്‍ഗ് എക്‌സ്പ്രസ് വേയില്‍ ബസിന് തീപിടിച്ചായിരുന്നു അപകടം ഉണ്ടായത്.
"
https://www.facebook.com/Malayalivartha


























