തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ പടക്ക ഗോഡൗണിലുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ചുപേര്‍ മരിച്ചു... സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി

തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ പടക്ക ഗോഡൗണിലുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ചുപേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്.
വന്‍ സ്‌ഫോടനത്തെ തുടര്‍ന്ന് ഗോഡൗണിന് സമീപമുള്ള ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരാണ് മരിച്ചതെന്ന് കൃഷ്ണഗിരി കളക്ടര്‍ പറഞ്ഞു. മൂന്നു വീടുകളും തകര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, പൊട്ടിത്തെറിയുണ്ടാകാനുള്ള കാരണം വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ചൊവ്വാഴ്ച തമിഴ്‌നാട് വിരുതനഗറില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha


























