പ്രമുഖ ഓണ്‍ലൈന്‍ ഫര്‍ണീച്ചര്‍ വില്പന ശൃംഖലയായ പെപ്പര്‍ഫ്രൈയുടെ സഹസ്ഥാപകനും സി.ഇ.ഒയുമായ അംബരീഷ് മൂര്‍ത്തി അന്തരിച്ചു

പ്രമുഖ ഓണ്‍ലൈന്‍ ഫര്‍ണീച്ചര്‍ വില്പന ശൃംഖലയായ പെപ്പര്‍ഫ്രൈയുടെ സഹസ്ഥാപകനും സി.ഇ.ഒയുമായ അംബരീഷ് മൂര്‍ത്തി (51) അന്തരിച്ചു. ലഡാക്കിലേക്കുള്ള യാത്രയ്ക്കിടെ തിങ്കളാഴ്ച രാത്രിയോടെ ഹൃദയാഘാതത്തെ തുടര്‍ന്ന് ലെയില്‍ ആയിരുന്നു അന്ത്യം.
മുംബയില്‍ നിന്ന് ലഡാക്കിലേക്ക് ബൈക്കിലാണ് യാത്രതിരിച്ചത്. ഓഫ് റോഡ് ബൈക്ക് റൈഡ് അംബരീഷിന് ഹരമായിരുന്നു. യാത്രയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയ പേജില്‍ അദ്ദേഹം പങ്കുവച്ചിരുന്നു.
കമ്പനിയുടെ മറ്റൊരു സഹസ്ഥാപകന്‍ ആശിഷ് ഷാ സമൂഹമാധ്യമത്തിലൂടെയാണ് മരണവിവരം അറിയിച്ചത്. രാജ്യത്തെ അസംഘടിത ഫര്‍ണിച്ചര്‍ നിര്‍മാണ, വിപണനമേഖലയെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ ഒരുമിപ്പിച്ച സ്ഥാപനമാണ് പെപ്പര്‍ഫ്രൈ.
ഐ.ഐ.ടി കൊല്‍ക്കത്തയിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ അംബരീഷ് മൂര്‍ത്തി ഡല്‍ഹി കോളജ് ഒഫ് എന്‍ജിനിയറിംഗില്‍ നിന്നാണ് ബിരുദം നേടിയത്. 27 വര്‍ഷം എഫ്.എം.സി.ജി, ഫിനാന്‍ഷ്യല്‍ സര്‍വീസ്, ഇന്റര്‍നെറ്റ് ഇന്‍ഡസ്ട്രീസ് എന്നിവയില്‍ പ്രവര്‍ത്തിച്ചു.
കേരളത്തിലുള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളിലും പെപ്പര്‍ഫ്രൈയ്ക്ക് ഷോറൂമുകളുണ്ട്. അംബരീഷ് മൂര്‍ത്തിയുടെ മരണത്തില്‍ ബിസിനസ് രംഗത്തെ പ്രമുഖര്‍ ആദരാഞ്ജലി നേരുകയും ചെയ്തു.
"
https://www.facebook.com/Malayalivartha

























