Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യ ചൈനയില്‍ നിന്നുളള ഇറക്കുമതികള്‍ വെട്ടിക്കുറയ്ക്കുന്നതിലെ ആശങ്ക, ചൈന ഇന്ത്യയില്‍ മൂലധനം നിക്ഷേപിക്കുന്നത് തടയുന്ന കേന്ദ്ര നടപടികൾ! ന്യൂസ് ക്ലിക്ക് ഓണ്‍ ലൈന്‍ എഡിറ്റര്‍ ഇന്‍ ചീഫ് പ്രബീര്‍ പുര്‍കായസ്ഥ, സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, നെവില്‍ റോയി സിംഘാം എന്നിവര്‍ തമ്മിൽ ബന്ധമുണ്ടെന്ന് ആരോപണം

10 AUGUST 2023 06:58 PM IST
മലയാളി വാര്‍ത്ത

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് , ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബീര്‍ പുർകായസ്ഥയുടെ ഫ്‌ളാറ്റ് ഇഡി കണ്ടുകെട്ടിയിരുന്നു. ഡൽഹി സാകേതിലെ സ്വത്തായിരുന്നു കണ്ടുകെട്ടിയത്. ഇഡി നടത്തിയ റെയ്‌ഡിൽ പ്രബീര്‍ പുർകായസ്ഥയുടെ വസതിയിൽ നിന്നും സുപ്രധാന രേഖകൾ കണ്ടെത്തിയിരുന്നു എന്നാണ് വിവരം. ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ടു പുറത്ത് വരുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സിപിഎമ്മും കോൺഗ്രസ്സും കരിനിഴലിൽ നിൽക്കുകയാണ്.

ഇന്ത്യാ വിരുദ്ധ വാര്‍ത്തകള്‍ ചമയ്‌ക്കുക , ചൈനയ്ക്ക് അനുകൂലമായ വാര്‍ത്തകള്‍ പടച്ചുവിടുക എന്നീ ലക്ഷ്യത്തോടെ യുഎസ് കോടീശ്വരന്‍ നെവില്‍ റോയി സിംഘാം വഴി 86 കോടി ചൈനയില്‍ നിന്ന് ന്യൂസ് ക്ലിക്കും വാങ്ങിയെന്ന ആരോപണം ശക്തമായിരിക്കുന്നതിനിടയിലാണ് സിപിഎമ്മിനെ പ്രതിരോധത്തിലാക്കി കൊണ്ടുള്ള പുതിയ റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. അതായത് ന്യൂസ് ക്ലിക്ക് ഓണ്‍ ലൈന്‍ എഡിറ്റര്‍ ഇന്‍ ചീഫ് പ്രബീര്‍ പുര്‍കായസ്ഥ, സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, നെവില്‍ റോയി സിംഘാം എന്നിവര്‍ തമ്മിൽ ബന്ധമുണ്ടെന്നാണ് പുതിയ ആരോപണം.

ഇവര്‍ തമ്മില്‍ അയച്ചിരുന്ന ഇ മെയിലുകളും , ഇ ഡി അന്വേഷണത്തില്‍ കണ്ടെത്തി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . അതിര്‍ത്തി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ നടപടികള്‍ ചൈനയെ ബാധിക്കുമെന്ന തരത്തിൽ പ്രകാശ് കാരാട്ട് നെവിലിന് മെയിലുകൾ അയച്ചെന്നാണ് ആരോപണം . ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷം, കര്‍ഷക സമരം, അരുണാചല്‍ പ്രദേശിനെ ഭൂപടത്തില്‍ നിന്ന് ചൈന ഒഴിവാക്കി തുടങ്ങിയ വിഷയങ്ങളിൽ അടക്കം കാരാട്ടും നെവിലും മെയിലുകള്‍ അയച്ചുവത്രേ.

ഇന്ത്യ ചൈനയില്‍ നിന്നുളള ഇറക്കുമതികള്‍ വെട്ടിക്കുറയ്ക്കുന്നതിലെ ആശങ്ക, ചൈന ഇന്ത്യയില്‍ മൂലധനം നിക്ഷേപിക്കുന്നത് തടയുന്ന കേന്ദ്ര നടപടികളെക്കുറിച്ചും മെയിലുകളില്‍ ഉണ്ടെന്നാണ് കണ്ടെത്തൽ . മാത്രമല്ല ബിജെപി എംപി നിഷികാന്ത് ദുബെ ലോകസഭയിൽ ആരോപിച്ചത്, ചൈനയുടെ അജണ്ട ഇന്ത്യയിൽ നടപ്പാക്കുന്ന ന്യൂസ് ക്ലിക്കിന് സിപിഎം നേതാവ് പ്രകാശ് കാരാട്ട് കൂട്ടു നിന്നെന്നായിരുന്നു.

അതിന്റെ തെളിവുകൾ പുറത്തുവിടാൻ താൻ തയ്യാറാണെന്നും അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു. എന്നാൽ ഈ ആരോപണങ്ങൾ തനിക്ക് നേരെ വന്നപ്പോൾ തന്നെ പ്രകാശ് കാരാട്ട് നിഷേധിച്ചിരുന്നു. അത്തരത്തിൽ യാതൊന്നും ഇല്ല എന്ന നിലപാടായിരുന്നു അദ്ദേഹം സ്വീകരിച്ചത്. എന്തായാലും ഈ വിഷയത്തിൽ സിപിഎമ്മും കരിനിഴലിൽ ആണ് .

ഈ വിഷയത്തിൽ ബിജെപി, കോൺഗ്രെസ്സിനെതിരെയും രംഗത്ത് വന്നിട്ടുണ്ട് എന്നതാണ് അതിലേറെ ശ്രദ്ധേയമായ കാര്യം. ചൈനയിൽ നിന്നും ഇന്ത്യാവിരുദ്ധ അജണ്ട നടപ്പാക്കാന്‍ പണം വാങ്ങിയ ന്യൂസ് ക്ലിക്കുമായി രാഹുല്‍ ഗാന്ധിയ്ക്കും കോണ്‍ഗ്രസിനും ബന്ധമുണ്ടെന്ന ആരോപണം കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ ഉന്നയിച്ചിരുന്നു. അതിനാൽ രാഹുല്‍ ഗാന്ധി രാജ്യത്തോട് പരസ്യമായി മാപ്പ് പറയണമെന്നായിരുന്നു അനുരാഗ് താക്കൂര്‍ ആവശ്യപ്പെട്ടത്.

രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ചൈനയുടെ പക്കല്‍ നിന്നും പണം വാങ്ങിയതും അത് എവിടെയാണ് ഉപയോഗിച്ചതെന്നും പറയണമെന്നും അനുരാഗ് താക്കൂര്‍ ആവശ്യപ്പെട്ടു. മാത്രമല്ല ആരൊക്കെയാണ് ചൈനയില്‍ നിന്നും പണം വാങ്ങിയതെന്ന് പറയണം. ന്യൂസ് ക്ലിക്കിനൊപ്പം നില്‍ക്കാന്‍ കോണ്‍ഗ്രസിന് എന്ത് സമ്മര്‍ദ്ദമാണ് ഉള്ളതെന്നും രാഹുല്‍ ഗാന്ധി പറയണമെന്നും അനുരാഗ് താക്കൂര്‍
വെല്ലുവിളിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (1 hour ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (1 hour ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (1 hour ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (1 hour ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (1 hour ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (1 hour ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (2 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (2 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (2 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (2 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (2 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (2 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (3 hours ago)

എന്റെ ഭാര്യയെ കാണാൻ അവർ സമ്മതിച്ചില്ല; ചെറിയ വഴക്കിന്റെ പേരിൽ അവൾക്ക് ആരും അല്ലാതെ ആയി; തൃപ്പൂണിത്തുറയിൽ ആത്മഹത്യ കുറിപ്പ് എഴുതി വച്ച ശേഷം യുവാവ് തൂങ്ങി മരിച്ചു  (3 hours ago)

Malayali Vartha Recommends