രാജ്യത്തിനു വേണ്ടി പോരാടാന്‍ പെണ്‍മക്കളെ സൈന്യത്തിലേക്ക് അയയ്ക്കൂവെന്ന് കരസേനമേധാവി

രാജ്യത്തിനുവേണ്ടി പോരാടാന്‍ പെണ്‍കുട്ടികളെ സൈന്യത്തിലേക്ക് അയക്കാന്‍ ആഹ്വാനം ചെയ്ത് കരസേനമേധാവി ഡല്‍ബീര്‍ സിങ്. നിങ്ങളുടെ മക്കള്‍ക്ക് നല്ല വിദ്യാഭ്യാസവും അവസരങ്ങളും നല്‍കി ആണ്‍കുട്ടികളെ പോലെ രാജ്യത്തിന്റെ ഭാവിയിലെ സൈനികരാക്കൂ. ഹരിയാനയിലെ തന്റെ ഗ്രാമത്തില്‍ നടന്ന ഒരു പരിപാടിക്കിടെയായിരുന്നു ഡല്‍ബീര്‍ സിങിന്റെ ആഹ്വാനം.
പറ്റുന്നത്രയും പെണ്‍കുട്ടികള്‍ സൈന്യത്തില്‍ ചേരണമെന്നാണ് എന്റെ ആഗ്രഹമെന്നും ജനറല്‍ ഡല്‍ബീര്‍ പറഞ്ഞു. ഇതാദ്യമായാണ് കരസേനമേധാവിയായതിനു ശേഷം ഡല്‍ബീര്‍ സ്വന്തം ഗ്രാമത്തില്‍ എത്തിയത്. തുടര്‍ന്ന് ഡല്‍ബീര്‍ പഠിച്ച വിദ്യാലയത്തില്‍ പോവുകയും അവിടെയുള്ള കുട്ടികളുമായി സംസാരിക്കുകയും ചെയ്തു. ജീവിതത്തില്‍ ഒന്നും അസാധ്യമായിട്ടില്ലെന്നും പണ്ട് മരത്തിന് കീഴെയിരുന്ന് താന്‍ പഠിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























