കൊല്‍ക്കത്തയിലെ ചേരിയിലുണ്ടായ വന്‍ അഗ്‌നിബാധയില്‍ ഒരു മരണം

കൊല്‍ക്കത്തയിലെ ഡംഡം പാര്‍ക്കിലെ ചേരിയിലുണ്ടായ വന്‍ അഗ്‌നിബാധയില്‍ ഒരാള്‍ മരിക്കുകയും നൂറ്റമ്പതോളം കുടിലുകള്‍ കത്തിനശിക്കുകയും ചെയ്തു. ശനിയാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് ചേരിയില്‍ തീ പടര്‍ന്നത്. ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചാണ് ദുരന്തമുണ്ടായതെന്നാണ് നിഗമനം. സംഭവസ്ഥലത്തെത്തിയ അഗ്‌നിശമന സേന തീ നിയന്ത്രണ വിധേയമാക്കി. പ്രദേശവാസികളെ താല്‍ക്കാലികമായി നഗരത്തിലെ മറ്റൊരിടത്തേക്ക് മാറ്റിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























