വ്യാപം കേസ്: രണ്ടുപേര്‍ക്ക് മൂന്നുവര്‍ഷത്തെ തടവ്; 500 രൂപ പിഴ

വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ രണ്ടുപേര്‍ക്ക് മൂന്നുവര്‍ഷത്തെ തടവ്. വ്യാപം കേസുകളിലെ ആദ്യ ശിക്ഷാവിധിയാണിത്. പ്രകാശ് ബാരിയ ,സിങ് രജാവത്ത് എന്നിവര്‍ക്കാണ് ഇന്‍ഡോര്‍ അഡീഷണല്‍സെഷന്‌സ് കോടതി ശിക്ഷവിധിച്ചത്. പ്രതികളോട് 500 രൂപ വീതം പിഴയടയ്ക്കാനും കോടതി നിര്‍ദേശിച്ചു. 2013ല്‍ വറ്ററിനറി ഡിപ്ലോമ പ്രവേശനപരീക്ഷയില ആള്‍മാറാട്ടം നടത്തിയെന്നാണ് കേസ്. യഥാര്‍ത്ത പരീക്ഷാര്‍ഥിയായ പ്രകാശ് ബാരിയയ്ക്കുവേണ്ടി അക്ഷത് സിങ് രജാവത്താണ് പരീക്ഷയെഴുതാനെത്തിയത്. ഹാള് ടിക്കറ്റിലെയും അപേക്ഷാഫോറത്തിലെയും ഫോട്ടോകള്‍ വ്യത്യസ്തമാണെന്ന് പരിശോധകന്‍ തിരിച്ചറിഞ്ഞു. തുടര്‍ന്ന് പോലീസ് ഇരുവരെയും അറസ്റ്റു ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























