പേരക്കുട്ടിയുടെ വിവാഹത്തിന് ഷെരീഫ് ധരിച്ചത് മോഡി നല്‍കിയ തലപ്പാവ്

പേരക്കുട്ടിയുടെ വിവാഹസല്‍ക്കാരത്തില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് അണിഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോഡി സമ്മാനിച്ച തലപ്പാവ്. ഉത്തരേന്ത്യന്‍ വിവാഹങ്ങളില്‍ വധൂവരന്‍മാരുടെ ബന്ധുക്കള്‍ ധരിക്കുന്ന പിങ്ക് നിറമുള്ള തലപ്പാവാണ് മോഡി, ഷെരീഫിനു സമ്മാനിച്ചത്.
അയല്‍ രാജ്യവുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനു ഷെരീഫ് നല്‍കുന്ന പ്രധാന്യമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടി പി.എം.എല്‍.എന്‍. വൃത്തങ്ങള്‍ വ്യക്തമാക്കി. ക്രിസ്മസ് ദിനത്തിലെ മോഡിയുടെ അപ്രതീക്ഷിത ലഹോര്‍ സന്ദര്‍ശനത്തിനിടെയാണ് സമ്മാന കൈമാറ്റം നടന്നത്.
നവാസ് ഷെരീഫിന്റെ മകള്‍ മറിയത്തിന്റെ മകള്‍ മെഹ്‌റുന്നിസയുടെ വിവാഹച്ചടങ്ങുകള്‍ക്കിടെയാണ് മോഡി ലഹോറിലെ ഷെരീഫിന്റെ വസതിയിലെത്തിയത്. ഇന്നലെ നടന്ന വിവാഹ സല്‍ക്കാരത്തില്‍ 2000 പേര്‍ പങ്കെടുത്തുവെന്നാണ് വിവരം. സൗദി അമറബ്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള വി.വി.ഐ.പികള്‍ ചടങ്ങുകളില്‍ പങ്കെടുത്തു.
യു.എ.ഇ, ലണ്ടന്‍ എന്നിവിടങ്ങളിലും വിവാഹസല്‍ക്കാരം സംഘടിപ്പിച്ചിട്ടുണ്ട്. പ്രമുഖ വ്യവസായി ചൗധിരി മുനീറിന്റെ മകന്‍ റഹീല്‍ മുനീറാണ് മെഹ്‌റുന്നിസയുടെ വരന്‍. ഇരുവരും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് വിദ്യാര്‍ഥികളായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























