രണ്ടു റെയില്‍വേ ഉദ്യോഗസ്ഥര്‍ ട്രെയിനിടിച്ചു മരിച്ചു

ഉത്തര്‍പ്രദേശില്‍ സംപര്‍ക് ക്രാന്തി എക്‌സ്പ്രസ് ട്രെയിനിടിച്ചു രണ്ടു റെയില്‍വേ ഉദ്യോഗസ്ഥര്‍ മരിച്ചു. വികാസ്‌കുമാര്‍ (27), മഹേന്ദ്രകുമാര്‍ (25) എന്നിവരാണു മരിച്ചത്. ട്രാക്ക് പരിശോധിക്കുന്നതിനിടെയായിരുന്നു അപകടം. ഇറ്റാവ, ഭര്‍ത്താന സ്റ്റേഷനുകള്‍ക്കിടെ സിഗ്‌നല്‍ തകരാര്‍ പരിശോധിക്കവേ ഡല്‍ഹി-ഗോഹട്ടി സംപര്‍ക് ക്രാന്തി എക്‌സ്പ്രസ് ഇടിക്കുകയായിരുന്നു. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി റെയില്‍വേ പോലീസ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























