സസ്യേതര ഭക്ഷണം നിര്‍ത്തലാക്കിയിട്ടില്ലെന്ന് എയര്‍ ഇന്ത്യ

ഹ്രസ്വദൂര യാത്രകളില്‍ സസ്യേതര ഭക്ഷണം നിര്‍ത്തലാക്കിയെന്ന പ്രചാരണം ശരിയല്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
90 മിനിറ്റില്‍ കുറവുള്ള ആഭ്യന്തര യാത്രകളില്‍ ഇക്കോണമി ക്ലാസില്‍ ഇപ്പോള്‍ വെജിറ്റേറിയന്‍ സ്‌നാക്‌സ് ആണ് നല്‍കിവരുന്നത്.
ആ സ്ഥാനത്ത് ഇനി ചൂടുള്ള വെജിറ്റേറിയന്‍ ഭക്ഷണം നല്‍കാനാണ് തീരുമാനം. ജനുവരി ഒന്നുമുതല്‍ ഇതു നടപ്പില്‍ വരും.
ദീര്‍ഘദൂര യാത്രകളില്‍ സസ്യ, സസ്യേതര ഭക്ഷണം നല്‍കുന്ന പതിവ് തുടരുമെന്നും വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha
























