തന്റെ വസതി റെയ്ഡ് ചെയ്താല്‍ സിബിഐക്ക് കണക്കില്‍പ്പെടാത്ത മഫ്‌ലറുകള്‍ കിട്ടും: അരവിന്ദ് കേജ്‌രിവാള്‍

തന്റെ വസതി റെയ്ഡ് ചെയ്താല്‍ സിബിഐക്ക് ലഭിക്കുക കണക്കില്‍പ്പെടാത്ത മഫ്‌ലറുകള്‍ മാത്രമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയിടെ തന്റെ ഓഫിസ് റെയ്ഡ് ചെയ്തു. ഒന്നും കിട്ടിയില്ല. വീട് പരിശോധിക്കാന്‍ സിബിഐയെ അയയ്ക്കുകയാണെങ്കില്‍ കണക്കില്‍പ്പെടാത്ത ഏതാനും മഫ്‌ലര്‍ ലഭിക്കും സെക്രട്ടേറിയറ്റില്‍ നടന്ന റെയ്ഡുമായി ബന്ധപ്പെട്ട ചോദ്യത്തോട് കേജ്‌രിവാള്‍ പ്രതികരിച്ചു. ഡല്‍ഹിയില്‍ ഓട്ടോറിക്ഷകള്‍ക്ക് അനുമതിപത്രം വിതരണം ചെയ്തതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ ബിജെപി ആരോപണം ഉന്നയിച്ചിരുന്നു. സംഭവത്തില്‍ ഗതാഗത വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡു ചെയ്തതായി കേജ്‌രിവാള്‍ പറഞ്ഞു. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്ക് എതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കൃത്യമായ വിവരങ്ങള്‍ സിബിഐയെ ധരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























